“ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം..
ഞാൻ പറയുന്നതും കേട്ട് അടങ്ങിയൊതുങ്ങിക്കഴിയാമെങ്കിൽ മാത്രം ഇവിടെ നിൽക്കാം..
അതിനിടക്ക് അവകാശം പറഞ്ഞ് എന്റടുത്ത് വന്നാ ആ നാവ് ഞാനരിയും..
എന്നെ അറിയാലോ നിനക്ക്…?”..
“നാളെ… നാളെ മുതൽ ഒരു പൈസ കുറയാതെ എന്റേൽ കിട്ടണം…
നാളെത്തന്നെ ആ നാറിയെ പിരിച്ച് വിട്ടോണം…
അവനെ കണ്ടൂന്ന് പോലും ഇനി ഞാനറിയരുത്…
ഇനിയെങ്ങാനും കുടിച്ചിട്ട് വന്നാ…
രണ്ട് കാലിൽ നടക്കില്ല നീ…
ഇത് ജയയാ പറയുന്നത്…
നിന്നെ മര്യാദ പഠിപ്പിക്കാൻ എനിക്കറിയാടാ…
അവനെ… ആ തെണ്ടിയെ ഞാനൊന്ന് കാണുന്നുണ്ട്…
അവനെന്നോട് പറഞ്ഞതൊന്നും പൊറുക്കാൻ എനിക്കാവില്ല… അതിനുള്ളത് അവന് ഞാൻ കൊടുത്തിരിക്കും…”
ജയ നിന്ന് ചീറുകയാണ്…
എല്ലാം കൈവിട്ട് പോയെന്ന് രാമേട്ടന് ബോധ്യമായി..
എങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായാവസ്ഥയിൽ അയാളുടെ ഉള്ളിൽ പക നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നു..
‘കരിങ്കല്ല് പിടിച്ച് തഴമ്പായ കയ്യല്ലേ നിങ്ങളുടേത്… അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചൂടായിരുന്നോ..?’
ഉമ്മർ ആദ്യം തന്നെ ചോദിച്ച ചോദ്യം രാമേട്ടന്റെ ഉള്ളിൽ മുഴങ്ങി..
പക്ഷേ കഴിയില്ല…
എതിർക്കാനാവാത്തവിധം താൻ ഇവൾക്ക് അടിമപ്പെട്ട് പോയി..
“ ഇനി നീയിത് ആവർത്തിക്കാൻ പാടില്ല..
എന്നെ എതിർത്താൽ എന്താണുണ്ടാവുകയെന്ന് നീ അറിയണം..
ജയയുടെ മേലെ ചവിട്ടിക്കയറാൻ ഒരു പട്ടിയേയും ഞാൻ സമ്മതിക്കില്ല…
അത് ഭർത്താവായാലും വേണ്ടില്ല, നിന്റെ കൂട്ടുകാരൻ പട്ടിയായാലും വേണ്ടില്ല… “
ക്രൂരമായ മുഖത്തോടെ ജയ, രാമേട്ടന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു..
പിന്നെ വലിച്ച് കൊണ്ട് പോയി മുറിയിൽ തന്നെയുള്ള ബാത്ത്റൂമിന്റെ വാതിൽ തുറന്ന് അയാളെ അകത്തേക്ക് തള്ളി..