“അവനെ ഒഴിവാക്കാനൊന്നും പറ്റൂല..
അവൻ നല്ല പണിക്കാരനാ…”
പതുക്കെയാണെങ്കിലും ഉറച്ച ശബ്ദത്തിൽ രാമേട്ടൻ പറഞ്ഞു..
ജയ വിശ്വാസം വരാതെ അയാളെ തുറിച്ച് നോക്കി..
തന്നോടെതിർത്ത് സംസാരിക്കുന്നോ..
ഇത്രക്ക് ധൈര്യമോ… ?.
എവിടുന്ന് കിട്ടിയിത്..
ഇല്ല.. ഇത് വെച്ച് പൊറുപ്പിക്കാനാവില്ല..
അവൻ… ആ പുതിയ കൂട്ടുകാരനാവും ഈ ധൈര്യം കൊടുത്തത്..
ഹും.. ജയയെ അവനറിയില്ല..
ഏതൊരാണിനേയും വരച്ചവരയിൽ വിറപ്പിച്ച് നിർത്താൻ തനിക്കറിയാം..
“ഒഴിവാക്കും… നാളെത്തന്നെ നീയവനെ ഒഴിവാക്കും…
എന്തേ, പറ്റില്ലാന്നുണ്ടോ..?.
എങ്കിൽ ഇനി കിടത്തം അവന്റെ കൂടെയാക്കിക്കോണം… അവന്റെ വീട്ടിൽ…
ഇതെന്റെ പേരിലുള്ള സ്ഥലമാ… ഇതെന്റെ വീടും…
അവനുമായുള്ള കൂട്ട് വിട്ടില്ലേൽ ഇപ്പോ, ഇപ്പോ ഇവിടുന്നിറങ്ങണം…
ഇറങ്ങിപ്പോടാ നായേ…”
ജയ,ബെഡിൽ നിന്നെണീറ്റ് രാമേട്ടന്റെ തൊട്ട് മുന്നിൽ നിന്ന് വെല്ല് വിളിച്ചു..
“ ഇത്… ഇതെന്റെ വീടാ… “
രാമേട്ടൻ പിടിച്ച് നിൽക്കാൻ ശ്രമിച്ചു..
“ അതങ്ങ് പള്ളീ ചെന്ന് പറഞ്ഞാ മതി…
ഇതെന്റെ സ്വന്തം വീടാ… എന്റെ മാത്രം പേരിൽ… വേറൊരു പട്ടിക്കും ഇതിൽ അവകാശമില്ല..
നീയെന്ത് കരുതി… ?.
ഇതൊക്കെ മുൻകൂട്ടി കണ്ടാടാ എന്റമ്മ ഇത് എന്റെ മാത്രം പേരിലാക്കിയത്…
നീ ഇരുന്ന് ഊമ്പത്തേയുള്ളൂ…
അവൻ അവകാശം പറഞ്ഞ് വന്നിരിക്കുന്നു…”
രാമേട്ടനൊന്ന് പതറി..
ഈയൊരപകടം അയാൾ പ്രതീക്ഷിച്ചതേയല്ല..
ഒരായുസിലെ അദ്ധ്വാനമാണിത്..
ഒരു കാലിച്ചായ പോലും പുറത്തൂന്ന് കുടിക്കാതെ, കിട്ടുന്നതെല്ലാം ഇവിടെ കൊണ്ട് വന്ന് കൊടുത്ത തനിക്കിതിൽ ഒരവകാശവുമില്ലേ..
അന്ന് ഇവളുടെ പേരിൽ മാത്രം ആക്കണമെന്ന് ഇവളുടെ അമ്മ നിർബന്ധം പറഞ്ഞപ്പോ ഒന്നും ചിന്തിക്കാതെ താൻ സമ്മിച്ചതാണ്..