“ചോദിച്ചത് കേട്ടില്ലേ… ?.
ഇന്ന് കിട്ടിയ പൈസ എവിടെ… ?”
“അത്… അത്… ചെലവായിപ്പോയി…”
ജയയുടെ മുഖത്തേക്ക് നോക്കിയാൽ താൻ മൂത്രമൊഴിക്കുമെന്ന് പേടിച്ച് നിലത്തേക്ക് നോക്കിയാണ് രാമേട്ടൻ പറഞ്ഞത്..
“എങ്ങിനെ…?.
എങ്ങിനെ ചിലവായിപ്പോയി… ?”..
സഹിക്കാനാവാത്ത കോപം കൊണ്ട് വിറക്കുകയായിരുന്നു ജയ..
ഉമ്മർ ഫോണിലൂടെ പറഞ്ഞത് അവളുടെയുള്ളിൽ ആഴത്തിൽ മുറിവേറ്റിരുന്നു..
അവളുടെ ആത്മാഭിമാനം വ്രണപ്പെട്ടിരുന്നു..
അതിന്റെ പക അവൾക്കിന്ന് രാമേട്ടനോട് തീർത്തേ തീരൂ..
“എന്തേ.. തനിക്കൊന്നും പറയാനില്ലേ…
ചോദിച്ചതിനുത്തരം പറഞ്ഞില്ലേൽ…
അറിയാലോ നിനക്കെന്നെ… ?”
ഇന്ന് തന്റെ അന്ത്യം രാമേട്ടനുറപ്പിച്ചു..
“ അത്… ഞാൻ… കൂട്ടുകാരന്റെ കൂടെ…ബാറിൽ….”
“കുടിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ…
ഒരൊറ്റ പൈസ ചെലവാക്കരുതെന്ന് പറഞ്ഞിട്ടില്ലേ ഞാൻ… ഇല്ലേ…?”..
“ഉം….”
“ പിന്നെന്തിന് പോയി…?.
ആട്ടെ… ഏതായീ പുതിയ കൂട്ടുകാരൻ…..?”..
“ അത്… എന്റെ കൂടെ… പണിക്ക് വരുന്ന…”
“നിങ്ങളുടെ ഫോണെന്തിനാ അവനെടുത്തേ…
എന്നെ ചീത്ത പറയാൻ നിങ്ങളാണോ അവളെ ഏൽപിച്ചേ….?”
“ അയ്യോ അല്ല… അതവൻ തട്ടിപ്പറിച്ച് വാങ്ങിയതാ…”
“പിന്നെങ്ങിനെ നിങ്ങളുടെപൈസ ഞാനാ വാങ്ങുന്നേന്ന് അവന് മനസിലായേ…?.
എല്ലാം അവനോട് വിളമ്പിയോ…?”
രാമേട്ടൻ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി..
“ ചോദിച്ചതിന് ഉത്തരം പറയെടാ… “.
ഇപ്പഴും അയാൾ മിണ്ടിയില്ല..
ജയ അയാളുടെ ഷർട്ടിൽ പിടിച്ച് വലിച്ച് ബെഡ് റൂമിന്റെ വാതിലിന് നേരെ തള്ളി..
ചാരിയിട്ട വാതിലിലിടിച്ച് അയാൾ മുറിയിലേക്ക് വീണു..
അകത്ത് കയറിയ ജയ ബെഡ്റൂമിന്റെ വാതിലും അടച്ച് കുറ്റിയിട്ട് ബെഡിൽ വന്നിരുന്നു..