വാതിൽ തുറന്നിട്ട ജയ അകത്തേക്ക് മാറിക്കൊടുത്തു..
രാമേട്ടൻ തലയും താഴ്ത്തി അകത്തേക്ക് കയറി..
വാതിലടച്ച് കുറ്റിയിട്ട ജയ, രാമേട്ടനെ ആകെയൊന്ന് നോക്കി..
അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി..
“പൈസയെടുക്ക്…”
ജയയുടെ മുഖത്ത് ദേഷ്യമില്ലെന്ന് കണ്ട് ആശ്വസിച്ച രാമേട്ടൻ വന്യമൃഗത്തിന്റേത് പോലുള്ള ഒരു മുരൾച്ച കേട്ട് പേടിയോടെ തലയുയർത്തി..
എങ്കിലും, ഉമ്മറിന്റെ മുഖം മനസിലോർത്തതും അയാൾക്ക് അൽപം ധൈര്യം കിട്ടി..
“അത്… പൈസ… തീർന്നു…”
ജയ കൈ വീശി ഒറ്റയടി…!
രാമേട്ടന്റെ മുഖത്ത് തന്നെ… !
ഒന്നാടിയ രാമേട്ടൻ തൊട്ടടുത്തുണ്ടായിരുന്ന കസേരയടക്കം നിലത്തേക്ക് വീണു..
വിശ്വസിക്കാനാവാതെ രാമേട്ടൻ നിലത്ത് കിടന്ന് ജയയെ നോക്കി..
പലവട്ടം അവൾ അടിച്ചിട്ടുണ്ടെങ്കിലും ഇത് പോലൊന്ന് ആദ്യമാണ്…
ജയയുടെ മുഖം ഭദ്രകാളിയെപ്പോലെ മാറിയതും അയാൾ കണ്ടു..
“ നീ എന്ത് വിചാരിച്ചെടാ നായേ…
ഏതോ തെരുവ് പട്ടിയെ കൊണ്ട് പേടിപ്പിച്ചാൽ ഞാനങ്ങ് മുള്ളിപ്പോകുമെന്നോ.. ?.”.
നിലത്ത് വീണ് കിടക്കുന്ന രാമേട്ടനെ പൊക്കിയെടുത്ത് മറ്റേ കരണത്ത് കൂടി ഒന്ന് പൊട്ടിച്ചു ജയ..
വീഴാൻ പോയ രാമേട്ടനെ അവൾ പിടിച്ച് നിർത്തി..
“എവിടെ…പൈസയെവിടെ?”..
ജയ പകയോടെ മുരണ്ടു..
സംഭരിച്ച് വെച്ച ധൈര്യമെല്ലാം ആദ്യത്തെ അടിക്ക്തന്നെ ചോർന്ന് പോയെന്ന് പേടിയോടെ രാമേട്ടനറിഞ്ഞു..
കുടിച്ച മദ്യവും ആവിയായിപ്പോയി..
ആ മൈരൻ..ഉമ്മർ…
അവനാണിതിനെല്ലാം കാരണക്കാരൻ..
അവന്റെ വാക്കും കേട്ട് കൊണ്ടാണ് ഇവളെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയത്..
ഇല്ലെങ്കിൽ ഉള്ളതും വാരിത്തിന്ന് എവിടേലും ചുരുണ്ട് കൂടി കിടക്കാരുന്നു..