കഥ പൂർത്തിയാക്കാത്ത ആളാണ് ഞാനെന്നൊരു പരാതി ചിലർക്കുണ്ട്..അതിനിതാണ് കാരണം..
ഒരു പരിപാടി അവതരിപ്പിച്ച് കഴിഞ്ഞാൽ കിട്ടുന്ന കയ്യടി ആ കലാകാരനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല..
അത് പോലെത്തന്നെയാണ് ഇതും..
ചില കഥകൾ പൂർത്തിയാക്കാത്തതിന് എന്നോട് പരിഭവം തോന്നരുത്..
ഞാനും നിങ്ങളെപ്പോലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ഒരുത്തനാണ്..
പ്രാരാബ്ന്ധങ്ങളിലൂടെയാണ് ഞാനും കടന്ന് പോകുന്നത്..
ഭാഗ്യവശാൽ ഒരുപാട് സമയം എനിക്ക് ബാക്കിയുണ്ട്..
എന്റെ പ്രയാസങ്ങൾ ഈ എഴുത്തിലൂടെയാണ് ഞാൻ മറക്കുന്നത്..
ഈ എഴുത്ത് എല്ലാം മറക്കാനുള്ള ഒരനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്.
അത് കൊണ്ട് ലൈക്ക് കിട്ടിയാലും ഇല്ലേലും, കമന്റ് കിട്ടിയാലും ഇല്ലേലും, വളരെ കുറച്ച് പേരേ വായിച്ചുള്ളൂ എങ്കിലും ഞാനെഴുതിക്കൊണ്ടേയിരിക്കും..
പക്ഷേ,ലൈക്ക് കുറയുന്നത് എന്റെ എഴുത്ത് മോശമായിട്ടാണെന്ന് ഞാൻ മനസിലാക്കുന്നു..
അത് കൊണ്ട് ഒരാപാട് പാർട്ടുകൾ എഴുതാൻ ഉദേശിച്ച കഥ ഞാൻ പെട്ടെന്ന് നിർത്തും..
നിങ്ങൾക്കെന്നോട് പരിഭവം തോന്നരുത്..
എന്നെ മുന്നോട്ട് നയിക്കുന്നത് നിങ്ങളുടെ പ്രോൽസാഹനമാണ്..
അതില്ലേൽ മുന്നോട്ടുള്ള വഴി ഇരുളടഞ്ഞ് പോവും..
നിനക്ക് വേണേൽ എഴുതിയിട്ട് പോടാ എന്നൊരു പിറുപിറുപ്പ് ഞാൻ കേൾക്കുന്നുണ്ട്..
ഞാനെഴുതിയില്ലെങ്കിലും ഈ സൈറ്റിന് ഒരു പുല്ലും സംഭവിക്കൂല എന്നെനിക്കറിയാം..
പ്രധിഭാധനരായ ധാരാളം എഴുത്തുകാർ ഇവിടെയുണ്ട്..
നിലക്കാത്ത പേമാരി പോലെ ദിനംപ്രതി എട്ടും, പത്തും കഥകൾ വന്ന് നിറയുകയാണ് സൈറ്റിൽ..
കഥകൾക്കൊരു പഞ്ഞവുമില്ല..
എന്നാലും ഞാനിനിയും എഴുതും..
ഏതേലും കഥ പാതി വഴിക്ക് ഇട്ടിട്ടു പോയാൽ എന്നോട് പരിഭവം തോന്നരുത്..