മിസ്സ്: അതല്ലടാ… നീതന്നെ ഒന്ന് ആലോചിച്ച് നോകിയെ. അവള് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് നീ ശരിയാവില്ലെന്ന് പറഞ്ഞിട്ടും അത് പിന്നേം നിന്നെ ആലോചിച്ചല്ലേ നടക്കുന്നത്.
ഞാൻ: എന്ന് അവള് പറഞ്ഞോ മിസ്സിനോട്.? ഇല്ലല്ലോ.. പിന്നെ എന്നാത്തിൻ്റെ കേടാ ഇപ്പൊ മിസ്സിന്
മിസ്സ്: ടാ ഞാനും ഒരു പെണ്ണാ.. എനിക്കറിയാം. അതിന് അവള് പറയണോന്ന് ഇല്ല.
ഞാൻ: അത് correct. മിസ്സ് പെണ്ണാണെന്ന് അവള് പറയണ്ട കാര്യമില്ല. എനിക്കും ഒറപ്പാ…
മിസ്സ്: പൊട പട്ടി.. അതല്ല പറഞ്ഞത്. അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം എന്നാ പറഞ്ഞത്. ഇന്ന് മൊത്തം അവൾടെ കണ്ണ് നിന്നെ ചുറ്റിപറ്റി നടക്കുവായിരുന്നു. എന്നോട് സംസരിക്കുമ്പോ പോലും
ഞാൻ: ശേ.. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ.
മിസ്സ്: അതിന് നീ അവൾടെ മുഖത്തോട്ട് നോക്കേണം. അല്ലാതെ വേറെ വല്ലോടോം നോക്കിയിട്ട് കാര്യമില്ല.
ഞാൻ: ഒന്ന് പോ മിസ്സെ.. ഞാൻ അങ്ങനെ ഒന്നും ആ കൊച്ചിനെ കണ്ടിട്ടുപോലുമില്ല.
മിസ്സ്: അത് പോട്ടെ.. ഇനി നീ കണ്ടോ. ഞാനല്ലേ പറയുന്നത്. അത് തന്നെയല്ല അവൾക്ക് ഇപ്പോഴും നീ എന്തിനാ reject ചെയ്തതെന്ന് സംശയമാ. അത് മിക്കവാറും നമ്മുടെ കാര്യത്തിലും സംശയത്തിന് കാരണമാകും
ഞാൻ: ഹോ.. അപ്പോ അദാണ് കാര്യം. ഇപ്പൊ മനസ്സിലായി എന്തിനാ എനിക് ഇപ്പൊ ഒരു പുതിയ സംബന്ധം കൊണ്ട് വരുന്നതെന്ന്.
അതായത് ഞാൻ അവളുമായിട്ട് സെറ്റ് ആയി എല്ലാവരും അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ നമ്മുടെ കാര്യം സേഫ് ആണെന്ന്. കൊള്ളാം നല്ല ഫുത്തി… സമ്മതിച്ചു..
കൂടെ ഒരു ലോഡ് പുച്ഛവും ഇട്ട് ഞാൻ മിസ്സിൻ്റെ മുഖത്തേക്ക് നോക്കി.