മിസ്സ്: സത്യം പറഞ്ഞാ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു. പിന്നെ ഈ കഞ്ഞി കുടിക്കുമ്പോ ഫുൾ പഴയ കര്യങ്ങൾ ഓർമ്മവന്നു. പണ്ട് ഓർഫനേജിൽ ആയിരുന്നപ്പോ മിക്കദിവസവും കഞ്ഞിയായിരുന്നു. കറിയൊന്നും അത്രക്ക് ടേസ്റ്റ് ഇല്ലെങ്കിലും ഞങ്ങൾക്ക് ആർക്കും യാതൊരു പരിഭവവും ഇല്ലായിരുന്നു. കാരണം ഞങ്ങളെ പോലുള്ളവർക്ക് അതെങ്കിലും ദിവസവും കിട്ടുന്നുണ്ടെല്ലോ എന്ന ആശ്വാസമായിരുന്നു ഞങ്ങൾക്ക്. അങ്ങനെയാ ഞങ്ങളെ വളർത്തിയതും. പിന്നെ പഠിക്കാൻ ഒക്കെ പോയപ്പോ ഹോസ്റ്റൽ ഫുട് ആയി. പിന്നെ ട്രെയിനിങ്ങിന് പോകുമ്പോഴും ഹോസ്റ്റൽ ഫുട് തന്നെ. കൂടെ ഫ്രണ്ട്സ് ഒക്കെ അവരുടെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടുവരുമ്പോൾ ശെരിക്കും വിഷമം തോന്നിയിട്ടുണ്ട്. അത് കഴിക്കുമ്പോ എന്ത് ടേസ്റ്റ് ആണെന്നോ. അപ്പോഴൊന്നും കുക്കിംഗ് പഠിക്കാൻ തോന്നിയില്ല. പഠിപ്പിച്ച് തരാനും ആരുമില്ലായിരുന്നു. അതാണ് മെയിൻ റീസൺ. പിന്നെ ഞാൻ ഇവിടെ രാധാമ്മ ഉണ്ടാക്കിയ ആഹാരം സ്വന്തം മോളെ പോലെ എനിക്ക് വിളമ്പി തരുമ്പോ സത്യത്തിൽ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞിട്ടുണ്ട്. കിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും അത്രക്ക് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അങ്ങനൊരു അമ്മയെയും അവരുടെ സ്നേഹവും. ഇപ്പൊ എനിക്ക് എല്ലാവരും ഉള്ളപോലെ. എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഇപ്പൊ ആളുകളുണ്ട്.
മിസ്സ് എല്ലാം ഒരു ആത്മഗതം പോലെ പാത്രത്തിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞ് നിർത്തി. മിസ്സിൻ്റെ കണ്ണുകൾ നിരഞ്ഞെങ്കിലും ആദ്യം ഇറ്റുവീണ കണ്ണീര് എൻ്റെ കണ്ണിൽ നിന്നാണ്.
ഞാൻ മിസ്സിൻ്റെ കൈവിരലുകൾ ക്കിടയിലൂടെ കോർത്ത് പിടിച്ചു.