ഞാൻ: ഞാൻ വന്നപ്പോ മിസ്സ് ഇരുന്ന് ഉറങ്ങുവാ. വിളിക്കാം എന്ന് വെച്ചപോ…… അതും കുറ്റം..
മിസ്സ്: ഇങ്ങനാണോടാ വിളിക്കുന്നത്.?
ഞാൻ: അത്പിന്നെ ഒരു വെറൈറ്റി ആയിക്കോട്ടെന്ന് വിചാരിച്ച്. പിന്നെ പറയാതിരിക്കാൻ വയ്യ മിസ്സെ… മിസ്സ് ഉറങ്ങുന്ന കാണാൻ എന്താ ഭംഗി.
മിസ്സ്: ഓ മതി മതി.. ഓരോന്ന് കാണിച്ചിട്ട് എന്നെ സോപ്പിട്ടാൽ മതിയല്ലോ..
മിസ്സ് വയറിൽ ഒന്ന് തടവിക്കൊണ്ട് അടുത്തിരുന്ന ഫോൺ ഓണക്കി നോക്കി.
“ടാ സമയം ഇത്രേമായോ?? എനിക്ക് വിശക്കുന്നെടാ. നീ എന്തെങ്കിലും ഉണ്ടാക്കിയോ..?”
ഞാൻ: ഹും… ഒണ്ടാക്കി വെച്ചിട്ടൊണ്ട് വാ..
മിസ്സ് നേരെ ഡൈനിങ് റൂമിലേക്ക് ഓടി. അവിടെ ചെന്ന് കണ്ടപ്പോ തന്നെ ഞെട്ടി. ഓരോ കറിയും എടുത്ത് രുചിച്ച് നോക്കി. എന്നിട്ട് നേരെ എൻ്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചു.
മിസ്സ്: ആദി… എന്ത് പറയാനാ . …. അടിപൊളി. എൻ്റെ ചെക്കന് ഇങ്ങനൊരു കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ എൻ്റെ മാതാവേ..!!
എൻ്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾവന്ന് നിറഞ്ഞെങ്കിലും ഞാൻ പുറത്തൊന്നും കാണിക്കാതെ ഒരു പുഞ്ചിരിയിൽ ഒതുക്കി. നമ്മുക്കറിയാല്ലോ കാര്യം.
പണ്ട് ബ്രൂസ് ലീ പറഞ്ഞപോലെ ഒരുപാട് അടവ് പഠിച്ചവനെക്കാളും പേടിക്കേണ്ടത് ഒരു അടവ്‌തന്നെ ഒരുപാട് തവണ പഠിച്ചവനെ ആണെന്ന്. എനിക്ക് ഇത് മാത്രേ ഒണ്ടാക്കാൻ അറിയുള്ളൂ എന്ന് എനിക്ക് അറിയാമല്ലോ..
നല്ല വിശപ്പ് കൊണ്ടാകാം മിസ്സ് കൂടുതൽ ഒന്നും പറയാതെ കഴിക്കാനിരുന്നു. പിന്നെ കുറച്ച് നേരത്തേക്ക് സ്പൂൺ പാത്രത്തിൽ മുട്ടുന്ന ശബ്ദമല്ലാതെ മൊത്തം ഒരു മൗനം. കഴിച്ച് കഴിയാറായപ്പൊ മിസ്സ് മൗനം വെടിഞ്ഞു.