മിസ്സ്: അത് കുഴപ്പമില്ല… നമ്മൾക്ക് ഞാൻ എന്തേലും ഉണ്ടാക്കാം..
ഞാൻ: ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ല്. ഒണ്ടാക്കാം പോലും… ചായ ഇടാനല്ലാതെ വേറെ എന്തേലും അറിയാമോ.. ഇല്ലല്ലോ.. അപ്പോ അവിടെ ഇരിക്ക്. ഞാൻ ഒണ്ടാക്കിക്കോളാം..
മിസ്സ്: നീ എന്തിനാ ടാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ?
ഞാൻ: അതേ.. മിസ്സ് കരിച്ച് പോകച്ച് വെച്ചിരുന്ന പാത്രം ഒക്കെ കഴുകി വെച്ചത് ഞാനാ.. അതുകൊണ്ട് പ്ലീസ്..മോൾ അവിടെ പോയി ഇരുന്നോ
മിസ്സ് കൂടുതൽ ഒന്നും പറഞ്ഞില്ല. അവിടെ സ്ലാബിൽ കേറി അങ്ങ് ഇരുന്നു.
ഞാൻ നേരെ അപ്പുറത്ത് പോയി ചേട്ടന് ഫുഡ് കൊടുത്ത് അൽപ്പനേരം അവിടെ നിന്ന് കറങ്ങിയിട്ട് തിരിച്ച് വന്നു.
ഞാൻ തിരിച്ച് വരുമ്പോഴും മിസ്സ് സ്ലാബിൽ തന്നെ ഇരിപ്പുണ്ട്. ഫോണിൽ എന്തൊക്കെയോ കണ്ട് സ്വയം പലതും പറഞ്ഞ് ചിരിക്കുന്നൊക്കെയുണ്ട്. ചിരിക്കുന്ന കാണാൻ എന്താ ഭംഗി. നോക്കി നിൽക്കാൻ തോന്നും. എത്ര കണ്ടാലും കൊണ്ടാലും മതിവരില്ല.
എല്ലാ ദിവസവും കുളിക്കുന്ന പുഴ ഒന്നാണെങ്കിലും അതിലെ വെള്ളം ഓരോ നിമിഷവും പുതിയതായി വരുവല്ലേ. അതേപോലെ മിസ്സിലും ഓരോ നിമിഷവും പുതിയതായി എന്തെങ്കിലും എൻ്റെ കണ്ണുകളും മനസ്സും കണ്ടെത്തും.. പ്രണയം മനുഷ്യനെ എന്തോ മൈരാക്കും എന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അതുപോലൊരു മൈരാവും ഇതും..
ഞാൻ കിച്ചനിലേക്ക് വന്നത് കണ്ട് മിസ്സ് സ്ലാബിൽ നിന്ന് ചാടിയിറങ്ങി നിന്നു. ഹൊ. ബഹുമാനം. ഇത്രയൊക്കെയെ ഞാനും ആഗ്രഹിച്ചൊള്ളൂ.
ഞാൻ പിന്നെ ജെസ്സിയേ കൂടുതൽ മൈൻഡ് ചെയ്തില്ല. പിന്നെ അങ്ങോട്ട് ഞാൻ ഫുൾ പാചകത്തിൻ്റെ തിരക്കിലായിരുന്നു. സത്യത്തിൽ വിശന്ന് കുടൽകത്തി തുടങ്ങി. മിസ്സ് ഞാൻ ചെയ്യുന്നത് സൂക്ഷ്മതയോടെ നോക്കി ഇരുന്നിരുന്ന് ഉറക്കത്തിലേക്ക് കൂപ്പുകുത്തി തുടങ്ങി. സമയം 10 മണി കഴിഞ്ഞു.