എന്റെ അച്ഛനു ഒരു അനിയൻ കൂടിയുണ്ട് ( എന്റെ ചെറിയച്ഛൻ ), അദ്ദേഹം വിവാഹം കഴിച്ചത് ഒരു വലിയ സാമ്പത്തുള്ള വീട്ടിൽ നിന്നാണ്. എന്റെ അച്ഛമ്മക്കും അവരെ ( എന്റെ ചെറിയമ്മ ) വലിയ ഇഷ്ടമാണ്. ഇതെല്ലാം മനസിലാക്കിയാണ് എന്റെ അച്ഛൻ ബാങ്കിൽ നിന്നും ലോൺ എടുത്ത് അല്പം മാറി നഗരത്തിനോട് ചേർന്ന് ഒരു വീട് നിർമിക്കാൻ തീരുമാനിച്ചത്. അച്ഛന് വിവാഹം ആലോചിക്കുന്ന സമയത്ത് ബ്രോക്കർ നൽകിയ ഫോട്ടോകളിൽ എന്റെ അമ്മയുടെ ഫോട്ടോ കണ്ടതും അമ്മയുടെ സൗന്ദര്യം കാരണം നിർബന്ധം പിടിച്ചാണ് അച്ഛൻ അമ്മയെ വിവാഹം കഴിക്കുന്നത്.
അന്ന് എന്റെ അമ്മ കോളേജിൽ പടിക്കുകയായിരുന്നു, വിവാഹ ശേഷം പഠിത്തം മുടങ്ങി, പിന്നീട് അടുത്ത ഒരു വർഷത്തിൽ ഞാൻ ജനിച്ചു. എന്റെ ജനന ശേഷമാണ് അമ്മ പഠനം പൂർത്തിയാക്കിയത്. അച്ഛൻ പുതിയ വീട് നിർമിക്കാൻ തീരുമാനിച്ചതിൽ അച്ഛന്റെ വീട്ടുകാർക്ക് നല്ല എതിർപ്പ് ഉണ്ടായിരുന്നെങ്കിലും അച്ഛൻ കഷ്ടപ്പെട്ട് ബാങ്കിൽ നിന്നും ഒരു വലിയ തുക ലോൺ എടുത്തും മറ്റും വീടു പണി പൂർത്തിയാക്കി, ഞങ്ങൾ അവിടെ താമസം തുടങ്ങി.
ഏകദേശം ഒരു വർഷത്തിനുശേഷം അച്ഛൻ ഓടിച്ചിരുന്ന കാർ അഭകടത്തിൽ പെട്ട് അച്ഛനെ ഞങ്ങൾക്ക് നഷ്ട്ടമായി. അച്ഛന്റെ മരണ ശേഷം ഞാനും അമ്മയും ആകെ തകർന്നു, കുറച്ചു മാസങ്ങൾക്കുശേഷമാണ് അമ്മ അല്പം നോർമലായത്. അപ്പോഴേക്കും സാമ്പത്തികമായി ഞങ്ങൾ കുറച്ച് പ്രയാസം അനുഭവിച്ചു തുടങ്ങി. എന്നാൽ അമ്മ ഇതൊന്നും എന്നെ അറിയിച്ചിരുന്നില്ല. അച്ഛന്റെ ഇൻഷുറൻസ് തുക കിട്ടിയതും അമ്മയുടെ കുറച്ച് സ്വർണം വിറ്റും നിങ്ങൾ വീടിന്റെ ലോൺ അടച്ചു തീർത്തു.