…ഏഹ്.!ഇവൻ തിരുപ്പൂര് പോകൂന്നുപറഞ്ഞിട്ട് പോയില്ലേ..??
“”…ആരാടാ അത്..?? ജോക്കുട്ടനാണോടാ..??”””_ റൂമിലേയ്ക്കുപാഞ്ഞ അച്ചു, വണ്ടിയുടെശബ്ദംകേട്ട് തലപുറത്തേയ്ക്കിട്ടു ചോദിച്ചതിന് അതേന്നമട്ടിൽ തലകുലുക്കുവാണ് ഞാൻചെയ്തത്…
…സത്യത്തിലിനി എന്താണുസംഭവിയ്ക്കാൻ പോണേന്നുള്ളാശങ്ക എനിയ്ക്കുമുണ്ടായ്രുന്നു…
അച്ചുവും ജോക്കുട്ടനുംതമ്മിൽ അടിയുണ്ടായാൽ അതുഞങ്ങള് മൂട്ടിക്കൊടുത്തിട്ടാന്ന് ചേച്ചി ചിന്തിയ്ക്കോ..??
അങ്ങനാണേൽ ഇതിനുമുന്നേയവരെ തമ്മിൽത്തല്ലിയ്ക്കാൻ നോക്കീതുമവര് കണക്ടു ചെയ്തെടുക്കില്ലേ..??
അങ്ങനാണേൽ ഉറപ്പായുമടിച്ചിറക്കും…
ഇതുവല്ലതും സ്വന്തംവീട്ടിലറിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കുകേന്ന് ചിന്തിയ്ക്കാണ്ടിരിയ്ക്കുന്നതാ ഭേദം…
ഇപ്പൊന്നും വേണ്ടീരുന്നില്ലെന്നൊരു തോന്നൽ…
ഒന്നൂല്ലേലുമിത്രേംനാൾ തീറ്റിപ്പോറ്റീതല്ലേ..??!!
എന്തായാലും പറ്റിപ്പോയില്ലേ ഇനിപറഞ്ഞിട്ടെന്താകാര്യം..??
ഇട്ടവളി ആനപിടിച്ചാലും തിരിച്ചുവന്നു കേറൂലല്ലോ…
“”…അങ്ങനെ എന്നെച്ചതിച്ചിട്ട് അവനീവീട്ടിൽ കേറുന്നതെനിയ്ക്കൊന്നു കാണണം… തെണ്ടി..!!”””_ ചീറിക്കൊണ്ട് മുന്നിലൂടെപ്പാഞ്ഞുപോയ അച്ചുവിന്റെവാക്കുകളാണ് എന്നെയുണർത്തീത്…
“”…അച്ചൂ.! നീയെന്തായീ കാണിയ്ക്കുന്നേ..??
കൂടുതലഹങ്കരിച്ചാ എന്റേന്നുനല്ലത് കിട്ടുംകേട്ടോ..!!”””_ കലിപ്പോടെ ചേച്ചിയതുപറയുമ്പോഴാണ് എന്റെകണ്ണുകൾ അച്ചുവിലേയ്ക്കുനീണ്ടത്…
അവളപ്പോഴേയ്ക്കും ജോക്കുട്ടനകത്തുകേറാതെ മുന്നിലെ ഡോറടച്ചിരുന്നു…