എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…ഒരാളെക്കുറിച്ചിങ്ങനെ ചുമ്മാ കുറ്റംപറയാതെ സിദ്ധൂ… ഒള്ളതാണേലും വേണ്ടില്ല, ഇതുചുമ്മാ..!!”””_
അവളെന്നെയൊന്നു വിലക്കി…

“”…ഓ.! എനിയ്ക്കു തോന്നീത് ഞാമ്പറഞ്ഞു… അത്രേയുള്ളൂ… പക്ഷേ ഞാനിപ്പോഴും പറയുന്നൂ,
അവനാള് നീറ്റല്ലാ..!!”””

“”…ആ അല്ലെങ്കിയല്ല… പക്ഷേ അതല്ലല്ലോ നമ്മടെപ്രശ്നം…
ആ പെണ്ണുമ്പിള്ളപറഞ്ഞത് സത്യമാണോന്നറിയണ്ടേ..??
അതിലുള്ള വഴിപറ..!!”””

“”…എന്തോന്ന് വഴി..?? നേരേചെന്നാ തള്ളയോടങ്ങു ചോദിയ്ക്കണം, മരുമോൾക്ക് വട്ടായ്രുന്നോന്ന്… ആണെന്നാണ് പറയുന്നേങ്കിൽ തെളിവിനായി മഞ്ഞക്കാർഡ്
കാട്ടാനുമ്പറയണം… അതോടറിയാലോ..!!”””_ ഒറ്റശ്വാസത്തിൽ കാര്യമങ്ങട് എഴുന്നള്ളിച്ചതും കേട്ടിട്ടവൾ തല്ലിയില്ലെന്നേയുള്ളൂ…

“”…പോടാ പൊട്ടാ… അവന്റൊരു..”””_ കലികയറിയ മീനാക്ഷി
പറയാൻവന്നത്
പകുതിയ്ക്കുനിർത്തി
ഒന്നാലോചിച്ചു…

ശേഷം,

“”…എടാ… ഒരു വഴീണ്ട്…
ഞാഞ്ചെന്നാ ആന്റിയോട് കല്യാണാൽബം ചോദിച്ചാലോ..?? എല്ലാരുമറിഞ്ഞ് നല്ലരീതിയിലാണ് കല്യാണംനടന്നതെങ്കിലല്ലേ ആൽബംകാണൂ… അതില്ലേൽ ചേച്ചിപറഞ്ഞതൊക്കെ സത്യമാണെന്ന് ഉറപ്പിയ്ക്കുവേംചെയ്യാം…
എന്താ..??”””_ അവൾ കൂട്ടിച്ചേർത്തു…

“”…അങ്ങനെയെങ്കിൽ
അവര് ആൽബം റീക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കിലോ..??”””_ ഉടനെ എന്റെസംശയം…

“”…ശ്ശെ.! നീയെന്താടാ ഇങ്ങനെല്ലാത്തിനും നെഗറ്റീവടിയ്ക്കുന്നേ..??
ഇങ്ങനാണേൽ സത്യായ്ട്ടും നമ്മളൊത്തു പോകില്ലാട്ടോ..!!”””_ എന്നെയൊന്നോർമ്മിപ്പിയ്ക്കും വിധം പറഞ്ഞിട്ടവൾ തുടർന്നു;

Leave a Reply

Your email address will not be published. Required fields are marked *