താഴെയെത്തുമ്പോൾ
ജോക്കുട്ടന്റച്ഛനും അമ്മയും ആരതിചേച്ചിയും മീനാക്ഷിയുമെല്ലാം ഡൈനിങ്ടേബിളിലിരിപ്പുണ്ട്…
ഞങ്ങളെക്കണ്ട് മറ്റെല്ലാരുടേം മുഖത്തൊരു പുഞ്ചിരിയായ്രുന്നെങ്കിലും മീനാക്ഷിയ്ക്കതൊരു ഞെട്ടലായ്രുന്നു…
കുറച്ചുമുന്നേ അമ്മാതിരി വെള്ളത്തിലിട്ടാ നനയാത്ത ഡയലോഗുമടിച്ചിട്ട് ബോബനുംമോളീലേം പട്ടീടെകൂട്ട് ഇറങ്ങിച്ചെല്ലുമ്പോൾ അവളെങ്ങനെ ഞെട്ടാണ്ടിരിയ്ക്കും..??
“”…കണ്ടോ… ഞാനപ്പോഴേ പറഞ്ഞില്ലേ, ഇവളിവനേങ്കൊണ്ടേ വരുള്ളൂന്ന്… അല്ലേലും നമ്മടെ അച്ചൂസാരാ മോള്..??”””_ ഞങ്ങടെകണ്ടതും അച്ഛന്റെഡയലോഗ്…
അതിനച്ചുവെന്നെ തിരിഞ്ഞുനോക്കിയൊന്നു
ചിരിച്ചതും മറുപടിയായി ഞാനുമൊന്നിളിച്ചുകാട്ടി…
“”…അല്ല… അപ്പൊ രണ്ടിന്റേം അടിയൊക്കെ തീർന്നോ..??”””_
ചേച്ചി ആക്കിയമട്ടിലൊരു ചോദ്യം…
അതിന്,
“”…അതൊക്കെ എപ്പോഴേകഴിഞ്ഞു..!!”””_ ന്നു മറുപടികൊടുത്ത അവൾ;
“”…ഇപ്പൊഞങ്ങള് ചങ്ക്സാ… അല്ലേസിദ്ധൂ..??”””_ ന്ന് തോളിൽ കയ്യിട്ടുനിന്ന് എന്നോടായി ചോദിച്ചതും ഞാനൊന്നുമൂളി…
അല്ലാണ്ടെന്തുചെയ്യാൻ..??
“”…എന്നാ ചങ്കുകളങ്ങോട്ടിരിയ്ക്ക്… എന്തേലുംകഴിയ്ക്കാം… തമ്മിത്തല്ലിയ ക്ഷീണമൊക്കെങ്ങട് മാറട്ടേ..!!”””_ അടിച്ചത് തഗ്ഗാണെന്നമട്ടിൽ അമ്മചിരിച്ചതും ബാക്കിയുള്ളോരും കൂടെക്കൂട്ടി…
എന്നാലതൊന്നും കണക്കാക്കാതെ മൺവെട്ടിയ്ക്കു മണ്ണുകോരുന്നപോലെ പാത്രത്തീന്ന് ചോറുവാരുന്ന മീനാക്ഷീലായ്രുന്നൂ എന്റെകണ്ണുകൾ…
ഇവിടെ നടക്കുന്നതൊക്കെ അറിയണോങ്കിൽ അവൾക്കു പ്രത്യേകമൊരു സാറ്റ്ലൈറ്റ് പണിയേണ്ടിവരും…