“”…എന്റെ പൊന്നേ… നീയൊന്നു ക്ഷെമിയ്ക്ക്… എനിയ്ക്കൊരബദ്ധം പറ്റീതല്ലേടീ… നെനക്കു വിഷമായാലോന്നുകരുതി ഹൈഡ് ചെയ്തുപോയതാ… സോറി..!!”””
“”…അപ്പൊ എനിയ്ക്കു വിഷമാവോന്നുകരുതി എന്നെ ഹൈഡ്ചെയ്ത് നീയെന്തൊക്കെ തോന്നീവാസങ്ങള് കാട്ടീട്ടുണ്ട്..?? എല്ലാം ദൈവത്തിനറിയാം..!!”””
“”…അതേ… നീയിങ്ങനെ ഉള്ളസത്യമൊന്നും വിളിച്ചുപറയല്ലേ… എനിയ്ക്കു കുറ്റബോധംവരും..!!”””_ വീണ്ടുമൊരു കള്ളച്ചിരിയോടെ അവനതുപറഞ്ഞതും,
“”…എഴീച്ചുപോടാ പട്ടീ..!!”””_ ന്നുംവെച്ച് അവരവനെ പിടിച്ചൊരു തള്ളായ്രുന്നു… അതിന് ആഹ്ന്നൊരു വിളിയോടെ അവൻ താഴേയ്ക്കുചാടീതും,
“”…ദേ… മര്യാദയ്ക്ക്
ഇപ്പൊത്തന്നവളെ പറഞ്ഞുവിട്ടോണം… പറഞ്ഞേക്കാം ഞാൻ..!!”””_ ചേച്ചി കൂട്ടിച്ചേർത്തു…
അതിന്,
“”…എടീ… അവിടത്യാവശ്യം എല്ലാപ്പണിയുമറിയുന്ന ഒരുപെണ്ണാ അത്… അതിനെയൊക്കെ പറഞ്ഞുവിട്ടാൽ ചിലപ്പോൾ പണിപാളിപ്പോവും..!!
…നിനക്കറിയാലോ ഇന്നത്തെക്കാലത്ത് ഒന്നിനേം വിശ്വസിയ്ക്കാൻപറ്റൂല… ഇവളാവുമ്പോൾ ആള് നീറ്റാ..!!”””_ അവന്റെ സമാധാനിപ്പിയ്ക്കൽ…
“”…അവള് നീറ്റായ്രിയ്ക്കും…
പക്ഷേ, നീ നീറ്റല്ലല്ലോ… രണ്ടൂസംകഴിയുമ്പൊ അവള് വയറ്റിലുണ്ടെന്നുമ്പറഞ്ഞ് പെട്ടീംകിടക്കേമെടുത്ത് വീട്ടിനുമുന്നിൽ വന്നുനിൽക്കോന്ന് ആരറിഞ്ഞില്ല..!!”””_ ചേച്ചി കണ്ണുതുടച്ചുകൊണ്ട് മുറുമുറുത്തു…
“”…ഓ.! ഇനിയങ്ങനെ വന്നാലും നീ രണ്ടുകൈയും നീട്ടിയങ്ങു സ്വീകരിച്ചേക്കണം… അങ്ങനെ നമ്മളായ്ട്ട് കുറഞ്ഞുപോകരുതല്ലോ… ഏത്..??”””_ ചോദിച്ചതും അവനിറങ്ങിയൊരോട്ടമായിരുന്നു…