എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…പിന്നിപ്പോളെന്താ
ചെയ്യേണ്ടേ..??”””_ മീനാക്ഷിയേം നോക്കിയിരുന്ന ഞാൻ തിരക്കി…

“”…അതിനാദ്യം ഇരുചെവിയറിയാതെ അവരീപ്പറഞ്ഞതൊക്കെ സത്യമാണോന്നറിയണം…
അതിനെന്താവഴീന്നു ചിന്തിയ്ക്ക്..!!”””

“”…അതിനിപ്പോളവനോട് നേരിട്ടു ചോദിയ്ക്കേണ്ടിവരും..!!”””

“”…ആരോട്..??”””_ എന്റെ
മറുപടിയ്ക്ക് ആ നിൽപ്പിൽത്തന്നെ മീനാക്ഷിയെന്നെ തുറിച്ചുനോക്കി…

“”…ആ ജോക്കുട്ടനോട്… അല്ലാതാരോട്..??”””_ പുച്ഛഭാവത്തിൽ ഞാനതുപറഞ്ഞതും
അവളുടെമുഖംമാറി,

“”…ദേ ഞാനൊരു ചവിട്ട്
വെച്ചുതന്നാലുണ്ടല്ലോ…
എന്റെസിത്തൂ… നീയിങ്ങനെ
കൂടെനടന്ന് മണ്ടത്തരം പറയല്ലേ, എന്റെ കോൺഫിഡൻസ് പോണു..!!”””_ എന്നെ ചവിട്ടാനായി കാലുയർത്തിക്കൊണ്ടാണ് പെണ്ണതു പറഞ്ഞതെങ്കിലും അവൾടെ സ്വരത്തിൽ മുഴുവനൊരു ദയനീയതയായ്രുന്നു…

“”…പിന്നേ കോൺഫിഡൻസ്.! ഒളിമ്പിക്സിനോടാനല്ലല്ലോ,
വല്ലവന്റേം കുടുംബം കുട്ടിച്ചോറാക്കാനല്ലേ..!!”””_ അതിന് ഞാനുമൊന്നു കിലുത്തി…

അതിനുമെന്നെയൊന്നു നോക്കിയെന്നല്ലാതെ
ഒന്നുംപറഞ്ഞില്ല…

അപ്പോഴേയ്ക്കും അവളുമെന്റടുത്തായി കട്ടിലിലേയ്ക്കിരുന്നിരുന്നു…

“”…എടാ..!!”””_
കുറച്ചുനേരമങ്ങനെ
ഇരുന്നശേഷം മീനാക്ഷിവിളിച്ചു…

എന്നിട്ട്;

“”…എടാ നമുക്കുചെന്ന് ആന്റിയോടുചോദിച്ചാലോ…
അവരുടെ കല്യാണം ഒളിച്ചോട്ടമായ്രുന്നോന്ന്…
അപ്പൊ അവരുപറയൂലേ..??””‘_ ന്നുകൂടി ചോദിച്ചതും,

“”…ഇതന്നല്ലേടീ കോപ്പേ ഞാനുമിത്രേന്നേരം മൊണഞ്ഞോണ്ടിരുന്നേ..??”””_ ന്നും ചീറിക്കൊണ്ട് ഞാനൊറ്റ ചാട്ടമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *