എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…എടാ… ആ പെണ്ണുമ്പിള്ള പറഞ്ഞതൊക്കെ
സത്യായ്രുന്നെടാ… അപ്പവരാ പറഞ്ഞതൊക്കെ കാര്യായ്ട്ടുതന്നായ്രുന്നു… കോപ്പ്..!!”””_ അവൾപറഞ്ഞതിനു മറുപടിയായി ഞാനൊന്നു മൂളുമ്പോൾതന്നെ ചേച്ചിയുടെ വാക്കുകളുംകേട്ടു;

“”…അതോണ്ടല്ലടാ… അതുങ്ങള് ഡിവോസ്ചെയ്യാനൊക്കെ തീരുമാനിച്ചിരിയ്ക്കുവായ്രുന്നു… അതാ ഞാൻ..!!”””

“”…മ്മ്മ്.! എങ്കിലും സ്വന്തം ജീവിതംകളഞ്ഞ് അവരെ സഹായിയ്ക്കേണ്ട കാര്യമൊന്നും നിനക്കില്ല… അവരുടെ ലൈഫ്… അതിലെന്തു തീരുമാനമോ അവരെടുക്കട്ടേ… ഇണങ്ങുവോ പിണങ്ങുവോ പിരികയോ എന്തോചെയ്യട്ടേ… അതിനു നെനക്കെന്താ..?? രണ്ടൂടെ തെറ്റിപ്പോയാൽ അതവരുടെവിധി..!!”””_ അതായിരുന്നു അതിനുള്ള അവന്റെമറുപടി…

അതിനു ചേച്ചിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും കേൾക്കാതെവന്നപ്പോൾ ചിലതൊക്കെ മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നടക്കുവായിരുന്നു…

“”…എടാ… നീയിതെവിടെ പോകുവാ..??”””_ പിന്നാലെ ഓടിയെത്തിയ മീനാക്ഷി എന്നെ തടഞ്ഞുനിർത്തിയതും,

“”…ആ തള്ളേന്തന്തേം
പറമ്പിലെവിടോ കാണണം…
വാ… എല്ലാമിപ്പൊ തീർത്തുകൊടുക്കാം..!!”””_ ഒന്നുമാലോചിയ്ക്കാതെ ഞാൻ തീർത്തങ്ങുപറഞ്ഞു…

ഉടനെ,

“”…എടാ… അവരുപറഞ്ഞതെല്ലാം സത്യാണെന്നു ബോധ്യമായില്ലേ..?? ഇനീപ്പെന്തിനാ വേണ്ടാത്തപണിയ്ക്കു പോണേ..??”””_ അവൾടെചോദ്യം…

“”…വേണ്ടാത്ത പണിയ്ക്കോ..?? നീ കേട്ടില്ലെടീപുല്ലേ അവമ്പറഞ്ഞത്, നമ്മള് തമ്മിത്തല്ലിമുടിഞ്ഞു പോയാലുംവേണ്ടൂല്ലാ…
അവനവന്റെ ജീവിതംനോക്കിയാ മതീന്ന്… ഒരു കുടുംബത്തെമൊത്തം പറഞ്ഞുപറ്റിച്ചേച്ച് അവനും അവൾക്കുമിങ്ങനെ സുഖിച്ചുനടക്കണംന്ന്… സമ്മതിയ്ക്കൂല്ലടീ…
സമ്മതിയ്ക്കൂല്ല… ഒന്നൂല്ലേലുമാ അമ്മേയച്ഛനുന്തന്ന ചോറ് ഞാനുമൊരാഴ്ച തിന്നതാ..!!”””_ അവളുടെ കൈയുംതട്ടിമാറ്റി ലിവിങ്റൂമിലേയ്ക്കു നടക്കുമ്പോൾ അവളുമോടി പിന്നാലെയെത്തി…

Leave a Reply

Your email address will not be published. Required fields are marked *