എന്നാ സാർ പറ. എന്നെ കണ്ടിട്ട് ഏത് കിളി ആയിട്ടാണ് തോന്നുന്നേ?
നിന്നെ കണ്ടാൽ ഒരു…. അപ്പു താടി ചൊറിഞ്ഞുകൊണ്ട് മുകളിലേക്ക് നോക്കി ആലോചിക്കുന്ന പോസ് കൊടുത്തു.
ദേ വല്ല കൊളക്കോഴിയെ വല്ലോം പറഞ്ഞാൽ…അറിയാല്ലോ… വെച്ചേക്കില്ല ഞാൻ ഏട്ടനെ…അമ്മു വിരൽ ചൂണ്ടി ഒരു താക്കീത് കൊടുത്തു.
അപ്പു അറിയാതെ പൊട്ടിച്ചിരിച്ചു പോയി.
ക ക ക ക ഇളിക്കാതെ പറ വേഗം.
നിന്നെ കണ്ടാൽ ഒരു…
ഒരു???
പൂത്താംകീരിയെ പോലെ ആണ്. 24 മണിക്കൂറും കിരി കിരി ന്ന് ചിലച്ചോണ്ടിരിക്കും.
ഏട്ടനെ ഞാനിന്ന് ശെരിയാക്കും എന്ന് പറഞ്ഞവൾ കട്ടിലിൽ നിന്ന് ചാടി എണീറ്റു. കുളി കഴിഞ്ഞ് മുടി കെട്ടിവെച്ച തോർത്ത് അപ്പുവിന് നേരെ എറിഞ്ഞു. ഒഴിഞ്ഞുമാറാൻ ശ്രെമിച്ചപ്പോൾ അപ്പു കിടക്കയിൽ വീഴുകയാണ് ഉണ്ടായത്. അവൾ നേരെ അവന്റെ വയറിൽ ചാടി ഇരുന്ന് അവന്റെ വയറിൽ പിടിച്ചു പിച്ചി.
ആരാ കിരികിരീന്ന് കരയാൻ പോണെന്നു ഇപ്പൊ കാണിച്ചുതരാം.
വേദന കൊണ്ട് പുളഞ്ഞ അപ്പു ഒറ്റ തിരിയലിന് അമ്മു താഴെയും അവൻ മുകളിയും ആയി. ഏട്ടന്റെ ശക്തി കണ്ട് അമ്മു അമ്പരന്നു. ഒറ്റ നിമിഷം കൊണ്ടാണ് മുകളിൽ ഉണ്ടായിരുന്ന താൻ ഏട്ടന്റെ കീഴെ. അമ്മുവിന്റെ ഇടതൂർന്ന മുടി മുഖം മറച്ചതുകൊണ്ട് അവൾക്ക് ഒന്നും കാണാൻ വയ്യ.
മുടി മാറ്റാൻ കൈ ഉയർത്തിയതും അപ്പു രണ്ട് കൈയും അവന്റ മുഷ്ടിയിൽ ഒതുക്കി മുകളിലേക്ക് പിടിച്ചു. കൈ ഉയർത്തിയത് വീണ്ടും അവനെ നുള്ളാൻ വേണ്ടി ആണെന്നാ അപ്പു കരുതിയത്. ഏട്ടന്റെ താഴെ അനങ്ങാൻ പോലും ആവാതെ കിടക്കുകയാണ് അമ്മു.
ഏട്ടാ എന്റെ മുടി ഒന്ന് ഒതുക്കിതാ…എനിക്ക് ഒന്നും കാണാൻ വയ്യ.