ദേഷ്യം വന്ന അമ്മു അപ്പുവിന്റെ പോക്കറ്റിൽ നിന്ന് ഫോൺ തട്ടിപറിച് വാങ്ങിച്ചു. അപ്പു തടയാൻ നോക്കിയപ്പോൾ അവളുടെ നഖം കൊണ്ട് അപ്പുവിന്റെ വിരൽ മുറിഞ്ഞു. അത്യാവശ്യം നല്ല രീതിയിൽ തന്നെ മുറിഞ്ഞു.
ആഹ് എന്റെ കൈ…നീ എന്താ ഈ കാണിക്കുന്നേ അമ്മു?
ഞാൻ ടെൻഷൻ അടിച്ച് ഏട്ടനെ വിളിച്ചോണ്ടിരിക്കുമ്പോ ഏട്ടൻ വേറെ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുവർന്നു. അത് ആരാണെന്ന് എനിക്കറിയണം.
അവൾ ഫോൺ അൺലോക്ക് ചെയ്ത് കോൾ ലിസ്റ്റ് നോക്കി.
പൂജ… ഇതവളല്ലേ?
അമ്മുവിന്റെ കണ്ണിൽ അപ്പുവിനെ ഭസ്മം ആക്കാൻ മാത്രം കോപം ഉണ്ടായിരുന്നു.
3 മിനിറ്റ് ഔട്ട്ഗോയിങ് കോൾ. ഏട്ടൻ അവൾക്ക് നല്ല മറുപടി കൊടുത്തതല്ലേ? പിന്നെന്തിനാ വിളിച്ചത്.
എന്ത് പറയണമെന്നറിയാതെ അപ്പു പരുങ്ങി.
ഏട്ടനോടാ ചോദിച്ചത്. അമ്മുവിന്റെ ഒച്ച പൊങ്ങി.
നീ പതുക്കെ പറഞ്ഞാ മതി. എനിക്ക് കേൾക്കാം.
എന്നാ പറ. ഞാൻ ഏട്ടനെ നിർത്താതെ വിളിച്ചോണ്ടിരുന്ന സമയത്ത് എന്റെ കാൾ എടുക്കാതെ അവളെ വിളിക്കാൻ മാത്രം എന്ത് ബന്ധം ആണ് നിങ്ങൾ തമ്മിൽ?
ഇവളോട് ഇപ്പൊ എന്ത് പറഞ്ഞിട്ടും കാര്യമില്ല. പൂജയുമായി ഇഷ്ടത്തിലാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. കോൺവീൻസിങ് ആയ ഒരു കള്ളം മനസ്സിൽ വരുന്നുമില്ല.
എടാ ഞാൻ പറയാം. ഇപ്പോഴല്ല പിന്നെ.
പിന്നെയല്ല ഇപ്പൊ. അമ്മു ചീറി.
അത് പറഞ്ഞിട്ടേ നമ്മൾ ഇവിടുന്നു പോകുന്നുള്ളൂ…
അമ്മു വണ്ടി ഓഫ് ആക്കി കീ ഊരി കയ്യിൽ പിടിച്ചു. അത് അവളുടെ കയ്യിൽ നിന്ന് തട്ടി പറിക്കാൻ പോയാൽ അവൾ മാന്തി പൊളിക്കും. ഫോൺ എടുക്കുമ്പോൾ തന്നെ ഉണ്ടായ മുറിവിന്റെ നീറ്റൽ തന്നെ സഹിക്കാൻ പറ്റുന്നതിന്റെ അപ്പുറം ആയിരുന്നു.