ആ പൂജയെ എങ്ങാനും ഇഷ്ടമാണ് എന്ന് പറഞ്ഞാൽ കൊന്നുകളയും ഞാൻ.
ബൈക്കിൽ കയറിയിരുന്ന് അവന്റെ ഷോൾഡറിൽ ഇറുക്കിക്കൊണ്ട് അമ്മു പറഞ്ഞു. അവനൊന്നും പറഞ്ഞില്ല. മിണ്ടാതെ ചാവി വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു. ഓടികൊണ്ടിരുന്നപ്പോൾ ഒരു കാര്യം കൂടി പറഞ്ഞു. കുളികഴിഞ്ഞ് നടന്ന കാര്യത്തെപ്പറ്റി നമ്മൾ ഡിസ്കസ് ചെയ്യുന്നുണ്ട്. ഇപ്പോഴല്ല പിന്നെ. ഈ തിരക്കെല്ലാം ഒന്ന് ഒതുങ്ങിയ ശേഷം. നമ്മൾ രണ്ടുപേരും മാത്രമാകുമ്പോൾ.
അവർ നേരെ വീട്ടിൽ പോയി മേമ പറഞ്ഞതുപോലെ ഡ്രസ്സും കുറച്ച് പഠിക്കാനുള്ള പുസ്തകങ്ങളും എടുത്ത് തറവാട്ടിലേക്ക് വിട്ടു. പോകുന്ന വഴിയിൽ അവർ തമ്മിലൊന്നും സംസാരിച്ചില്ല. അല്ലെങ്കിലും കൂടുതൽ എന്ത് സംസാരിക്കാനാണ്. കയച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ആണ് അപ്പു. അനിയത്തിക്ക് പകരം മിനിമം ഒരു കസിൻ എങ്കിലും ആയിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പോംവഴി ഉണ്ടാക്കാമായിരുന്നു എന്ന് അവന് തോന്നി.
ഇനി അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. നമുക്ക് ആരോട് സ്നേഹം തോന്നണമെന്നു നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്. അതൊക്കെ അങ്ങ് തോന്നിപ്പോകുന്നതല്ലേ. പക്ഷേ നമുക്ക് ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത ഒരാളോട് പ്രണയം തോന്നുന്നു എന്നുള്ളതാണ് ഏറ്റവും വിചിത്രമായ കാര്യം.
അവർ തറവാട്ടിൽ എത്തി. ബന്ധുക്കളെല്ലാം എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റ് ഇറങ്ങിയ അമ്മയെ കൊണ്ടുവരാൻ അപ്പു ഒറ്റയ്ക്കാണ് പോയത്. അമ്മു കൂടെ വരാമെന്ന് പറഞ്ഞെങ്കിലും മേമയുടെ കൂടെയിരിക്കാൻ ആരെങ്കിലും വേണമെന്ന് പറഞ്ഞ് അപ്പു അത് മുടക്കി. അമ്മു രൂക്ഷമായി അവനെ നോക്കി. അത്രയും പേരുടെ മുന്നിൽ വെച്ച് ഒന്നും പറഞ്ഞില്ല.