തരുൺ : ഡേയ് നിന്റെ തലക്ക് വല്ല ഓളവും ഉണ്ടോ? ചുമ്മാ വഴക്കിട്ട് ഇതിന്റെ മണ്ടക്ക് കേറി ഇരിക്കാൻ?
അപ്പു ഒന്നും മിണ്ടിയില്ല. അവൻ അമ്മുവിനെ നോക്കി. അവൾ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവനെ തന്നെ നോക്കി നിന്നു.
തരുൺ : നിന്റെ മിണ്ടാട്ടം മുട്ടിയോ?
അമ്മു : ഇപ്പൊ തുടങ്ങിയ അസുഖം ആണ് ഏട്ടാ… ഒന്നും മിണ്ടാതെ ഇരിക്കുന്നതാണല്ലോ എളുപ്പം.
തരുൺ : ചേട്ടനും അനിയത്തിയും കൂടെ എന്തേലും കാണിക്ക്. ഇവൾ കരഞ്ഞോണ്ട് എന്നെ വിളിച്ചപ്പോ ഞാൻ പേടിച്ചു. പിന്നെ നീ ഇവിടെ തന്നെ ഉണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു.
അമ്മു : താങ്ക്സ് ഏട്ടാ…
തരുൺ : ഞാൻ പോണു. Urgent പണീടെ ഇടേന്ന് പോന്നതാ. ഇനി ഇവൻ ഇമ്മാതിരി പരിപാടി കാണിച്ചാൽ ഒന്നും നോക്കേണ്ട. ഒരു തൊഴി അങ്ങ് വെച്ച് കൊടുത്തേക്ക്. ഇതും പറഞ്ഞ് തരുൺ വണ്ടി എടുത്ത് പോയി.
ഏട്ടനെന്താ ഫോൺ വിളിച്ചാൽ എടുത്താൽ?
അപ്പു ബൈക്ക് സ്റ്റാർട്ട് ചെയ്ത് അമ്മുവിനോട് കേറാൻ ആക്ഷൻ കാണിച്ചു. പക്ഷേ അവൾ കേറാൻ കൂട്ടാക്കിയില്ല.
നീ അവനെ വിളിച്ച് കരയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായേ?
ഏട്ടൻ വിളിച്ച് ഫോൺ എടുക്കാത്തൊണ്ടാ ഞാൻ…എത്ര വട്ടം വിളിച്ചെന്ന് ആ ഫോൺ ഒന്ന് എടുത്ത് നോക്ക്.
ഞാൻ എവിടെ പോകാനാ വീട്ടിലേക്ക് തന്നെ വരില്ലേ?
വീട്ടീന്ന് അല്ലേ ഇറങ്ങി പോന്നത്.
അപ്പു അതിന് മറുപടി ഒന്നും പറഞ്ഞില്ല.
നീ വണ്ടീൽ കേറ്. വീട്ടിൽ എത്തീട്ട് മതി ചോദ്യം ചെയ്യൽ. അപ്പു കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
ഏട്ടന്റെ ഫോൺ ഒന്ന് തന്നേ…
എന്തിന്?
തരാനാ പറഞ്ഞേ.
വണ്ടീൽ കേറ്. എന്നിട്ട് തരാം.