എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

“”…പോടാ നാറീ… ഇത്രയ്ക്കു ദുഷിപ്പുചിന്തിയ്ക്കാൻ
നെനക്ക്മാത്രേ പറ്റൂ…
എനിയ്ക്കു പറ്റത്തില്ല… പിന്നെ നീവേണേൽ വിശ്വസിച്ചാമതി…
ഇതുഞാൻ കാശുകൊടുത്തു വാങ്ങീതുതന്നാ… നമ്മടേടത്തേക്കാളും വിലകൊറവായോണ്ടും നല്ലമെറ്റീരിയലായോണ്ടും കുറച്ചുകൂടുതല് വാങ്ങീന്നേയുള്ളൂ… നോക്ക്… പ്രിന്റഡ്റേറ്റ് നോക്ക്… എന്നിട്ടുപറ..!!”””_ റേറ്റ്സ്റ്റിച്ച് ചെയ്തിരുന്നഭാഗം കാണിച്ചുകൊണ്ടവൾ പറഞ്ഞതും ഞാനതിലേയ്ക്കുനോക്കി…

“”…രണ്ടായ്രത്തി തൊണ്ണൂറ്റൊൻപതോ..??
ഇതാണോടീ പാതിവെല..??”””_ കണ്ണുമിഴിച്ചു ചോദിച്ചതും,

“”…ഹലോ… ഇത് ബിബേടെസാനമാ… പത്തു നാലായ്രംരൂപേടെ
ബ്രാൻഡഡ് മെറ്റീരിയലാ
രണ്ടായ്രത്തിനു കിട്ടീത്..!!”””_
അവള് ചുണ്ടുകോട്ടി…

“”…എന്തു ബ്രാൻഡെന്നു
പറഞ്ഞാലും ഇടുന്നത്
നീതന്നാണല്ലോ, പട്ടിത്തീട്ടം ഗിഫ്റ്റ്റാപ്പറിൽ
പൊതിഞ്ഞിട്ടെന്തു കാര്യം..??”””_ ഞാൻ പിന്നേം പിറുപിറുത്തു…

“”…എന്താന്ന്..??”””_ വ്യക്തമായി കേൾക്കാത്തതിനാൽ മീനാക്ഷി രൂക്ഷമായെന്നൊന്നു നോക്കി…

“”…ഒന്നൂല്ലേ.! അങ്ങനാണേൽ
ഏതോഊളസാനം പെട്ടിമാറ്റിത്തന്ന് നിന്നെ പറ്റിച്ചതാവും..!!”””_ ഞാനങ്ങടടങ്ങാൻ ഒരുക്കമായ്രുന്നില്ല…

“”…ഒന്നുപോടാ… അവിടെ ഹോൾസെയ്ൽകൂടി ഉള്ളോണ്ട് റേറ്റൊക്കെ നല്ലകൊറവാ… എന്താ തിരക്കെന്നറിയോ..??”””_
ഭയങ്കരെന്തോ സംഭവമ്പോലെ പറഞ്ഞയവൾ,

“”…കണ്ടോ… അതുകൊണ്ടു
ഞാങ്കൊറച്ചു ഡ്രസ്സെടുത്തു..!!”””_ എന്നുംകൂട്ടിച്ചേർത്ത് ഓരോ ബോക്സായെന്നെ കാണിയ്ക്കാൻതുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *