എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

പിന്നെയും അവളെന്തൊക്കെയോ പറഞ്ഞെന്നെ ചൊറിയാൻ നോക്കിയെങ്കിലും ഞാനതിനൊന്നും മറുപടികൊടുത്തില്ല…

എനിയ്ക്കിട്ടു പണിതതിന്
എങ്ങനെ മറുപണികൊടുക്കുമെന്നുള്ള കുലങ്കുക്ഷമായ ആലോചനയ്ലായ്രുന്നു ഞാൻ…

അപ്പോഴാണ് മീനാക്ഷിയുടെ അടുത്തയടി…

“”…എന്നാലുമെന്തുകണ്ടിട്ടാണോ അവൾടെ പിന്നാലേയൊക്കെ നടക്കുന്നേ..?? അതിനുമ്മേണ്ടി എന്തിരിയ്ക്കുന്നോ ആവോ..?? ഇവനൊക്കെ ഇത്രേങ്കാലായ്ട്ടും ഒറിജിനലേതാ വെച്ചുകെട്ടേതാന്ന് തിരിച്ചറിയാനുള്ള വകതിരിവായ്ട്ടില്ലേ..??”””_ അവളിരുന്ന് എന്നെ കേൾപ്പിയ്ക്കാമ്പാകത്തിന് സ്വയംപിറുപിറുക്കുമ്പോൾ കാര്യംമനസ്സിലാകാതെ ഞാനവളെ തുറിച്ചുനോക്കി…

“”…എന്താടാ നോക്കിപ്പേടിപ്പിയ്ക്കുന്നേ..?? കണ്ണു ഞാൻ കുത്തിപ്പൊട്ടിയ്ക്കും..!!”””_ അവളും കണ്ണുകൂർപ്പിച്ചു…

“”…അല്ല.! വെച്ചുകെട്ടെന്നുവെച്ചാൽ എന്താ നീയുദ്ദേശിച്ചേ..??”””_ ഞാനവൾടെ മുഖത്തേയ്ക്കുനോക്കി…

“”…അത്… നീ നിന്നൊലിപ്പിച്ചില്ലേ..?? അവൾടെയൊക്കെ പാപ്പന്തന്നെ… അതൊക്കെ പാഡഡ്ബ്രായിട്ട് തള്ളിച്ചു വെച്ചേക്കുന്നതാ… അല്ലാതെ ഒർജിനലല്ല… തുറന്നുനോക്കിയാൽ ഉള്ളി തൊലിച്ചപോലിരിയ്ക്കും..!!”””_ മീനാക്ഷിയൊരു ആക്കിയചിരിയോടെ പറഞ്ഞു…

എന്നിട്ടെന്നെനോക്കി ചിരിയമർത്തുകേം ചെയ്തു…

“”…ശ്ശെടാ.! ഇതിപ്പൊ ഒന്നിനേം വിശ്വസിയ്ക്കാമ്മയ്യാത്ത അവസ്ഥയായല്ലോ… ഇനീപ്പൊ ഒർജിനലാണോ ഉടായിപ്പാണോന്ന് എങ്ങനാ തിരിച്ചറിയാമ്പറ്റുക..??”””_ ഞാൻ സ്വയംചോദിച്ചുകൊണ്ട് ഒരു ചമ്മലോടെ കട്ടിലിലേയ്ക്കിരുന്ന് താടിയ്ക്കു വിരൽചേർത്തതും അവളെന്റടുത്തേയ്ക്കു വന്ന് ചേർന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *