എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

…ചേച്ചി പറഞ്ഞതുവെച്ച് എന്നെ കളിയാക്കാനുള്ള വരവാവോ..??

പിന്നേ… അങ്ങനാണേൽ തിരിച്ചുപറയാനെന്റെ വായിൽ അപ്പംചുട്ട് വെച്ചേക്കുവാണല്ലോ.!

“”…സിത്തൂ..!!”””_ മുരടനക്കിക്കൊണ്ട് പതിഞ്ഞശബ്ദത്തിൽ വിളിച്ചതും ചോദ്യഭാവേന ഞാനവൾടെ മുഖത്തേയ്ക്കുനോക്കി…

“”…നീയതൊക്കെ വിശ്വസിച്ചോ..??”””

“”…ഏ… ഏത്..??”””

“”…അത്… അവര്… അവരുപറഞ്ഞതൊക്കെ..!!”””_ മീനാക്ഷിയുടെമുഖത്തും എന്തെന്നില്ലാത്തൊരു പരിഭ്രമം ഞാൻകണ്ടു…

“”…പിന്നേ… കോപ്പ് വിശ്വസിച്ചു… അവരു വായിത്തോന്നീതൊക്കെ വിളിച്ചുപറഞ്ഞൂന്നു കരുതി അതൊക്കെ വിശ്വസിയ്ക്കാൻ ഞാനത്ര പൊട്ടനൊന്നുവല്ല..!!”””_ ഞാൻ വെച്ചുകീച്ചീതും അവൾടെ മുഖമൊന്നു തെളിഞ്ഞു…

“”…അതത്രേയുള്ളൂ… സത്യത്തിലിവരെന്താ കരുതിയേക്കുന്നേന്നാ മനസ്സിലാകുന്നില്ല… ഈ തോന്നീതൊക്കെ വിളിച്ചുപറയാൻ നമ്മളെന്താ മണ്ടന്മാരാണോ..?? ലോകത്തുനടക്കാത്ത ഓരോന്നൊക്കെപ്പറഞ്ഞു
വന്നേക്കുവാ പെണ്ണുമ്പിള്ള..!!”””_ കൂടെ മീനാക്ഷിയും നിന്നുതുള്ളി…

അതുകണ്ടു ഞാൻ മിഴിച്ചുനോക്കുമ്പോൾ,

“”…അല്ലേത്തന്നെ നീയൊന്നു ചിന്തിച്ചുനോക്കിയേ; സ്വന്തം ലൈൻപൊട്ടിച്ചുകൊടുത്താളെ ആർക്കേലും
സ്നേഹിയ്ക്കാമ്പറ്റോ..??
പോട്ടേ, നെനക്കാണേപ്പറ്റോ..??”””_ അവളെന്റെനേരേ കണ്ണുതുറിപ്പിച്ചു…

“”…പിന്നേ… ഞാനായ്രിയ്ക്കണായ്രുന്നു, എല്ലാത്തിന്റേം കഴുത്തറുത്തേനെ… ഇതൊന്നുംചെയ്യാതിരുന്ന നിന്നെത്തന്നെ എത്രയോപ്രാവശ്യം തല്ലിക്കൊല്ലാൻ തോന്നീട്ടുണ്ട്..!!”””

“”…ആ.! പിന്നല്ലാണ്ട്.! നീയെന്നല്ല, ആരായാലുമങ്ങനേ ചെയ്യൂ… ഇതതൊന്നുവല്ലടാ; എന്തുപറഞ്ഞാലും നമ്മളെ വിശ്വസിപ്പിയ്ക്കാമെന്നുള്ള ധാരണയുണ്ടെന്നേ… അതാ നട്ടാക്കുരുക്കാത്തയീ നൊണക്കഥമുഴുവൻ അടിച്ചിറക്കുന്നേ..!!

Leave a Reply

Your email address will not be published. Required fields are marked *