എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

അതുമ്പറഞ്ഞു ജോക്കുട്ടനെക്കെട്ടുക…

അതുമവന്റെ കാമുകിയെ ഓടിച്ചിട്ട്… ബല്ലാത്തജാതി സൈക്കോ.!

അവരുടെ കഥയെല്ലാങ്കേട്ട്; ഇതിലുംഭേദം നീയാടീന്നാഭാവത്തിൽ നോക്കുമ്പോൾ എന്നെക്കാളും വല്യ ഞെട്ടലിലായ്രുന്നൂ മീനാക്ഷി….

കണ്ണൊക്കവൾടെ തലേക്കാളുംമുഴുപ്പിൽ മിഴിഞ്ഞിരിയ്ക്കുന്നു…

ഞങ്ങളുടെ അന്ധാളിപ്പുകണ്ടിട്ടാവും ചേച്ചിതന്നെതുടർന്നത്;

“”…ഇതാ ഞാമ്പറഞ്ഞത്;
നിങ്ങളൊന്നും തമ്മിത്തമ്മിലൊരു ദ്രോഹോം ചെയ്തിട്ടില്ലാന്ന്… ഒന്നുമില്ലേലും പരസ്പരമാരുടേം ജീവിതത്തിലേയ്ക്കു കേറാനൊന്നും നോക്കീലല്ലോ..??”””_ ചേച്ചീടെചോദ്യം… അതിനുമുന്നിലാദ്യത്തെ കുറച്ചുനേരം മറുപടിയൊന്നുമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ…

പിന്നൊന്നാലോചിച്ച ശേഷം,

“”…പിന്നേ… സീര്യലുകാരുപോലും എടുക്കാത്ത ഊളക്കഥയുമായി ഇറങ്ങിയേക്കുവാ രാവിലെ… ഇതൊക്കെഴുതി ബാലരമയ്ക്കയച്ചുകൊടുത്താൽ അവരു തിരക്കിപ്പിടിച്ചുവന്ന് തല്ലീട്ടുപോവും… കഷ്ടം..!!

…അല്ലേലും ഇതൊക്കെവിടേലും നടക്കോന്നു തോന്നുന്നുണ്ടോ..?? പിന്നേ… കാമുകീനെമറന്നൊരു പ്രാന്തിയെക്കെട്ടാൻ അവന്റെതലയ്ക്കോളമല്ലേ..??”””_ ഞാനസ്സലായ്ട്ടൊന്നു പുച്ഛിച്ചു…

“”…ഓഹ്.! അങ്ങനെ തലയ്ക്കോളമായോണ്ടാവും അവനെന്നെ താഴത്തുംതലേലും വെയ്ക്കാതെ കൊണ്ടുനടക്കുന്നേ… അതെങ്ങനാ… നിങ്ങക്കൊക്കെ കണ്ടീഷണലായി സ്നേഹിയ്ക്കാനല്ലേ അറിയൂ… മനുഷ്യന്റെ മനസ്സുമനസ്സിലാക്കാനുള്ള ബോധമില്ലല്ലോ..!!”””_
ഞാൻപുച്ഛിച്ചത് ചേച്ചിയ്ക്കു നന്നായ്ട്ടുതന്നെകൊണ്ടു…

Leave a Reply

Your email address will not be published. Required fields are marked *