അവളൊക്കെന്തു കാണിച്ചാലും അതൊന്നും നമ്മളെ ബാധിയ്ക്കുന്ന പ്രശ്നമില്ലെന്നു കാണിയ്ക്കാനുള്ള ശ്രെമമായ്രുന്നു…
എന്നാൽ കണ്ണാടിയിലേയ്ക്കുനോക്കി താടിയും മുടിയുമൊതുക്കുമ്പോൾ ചുണ്ടുകളമർത്തി ചിരിയടക്കിക്കൊണ്ട് മീനാക്ഷി അടുത്തേയ്ക്കുവന്നു…
എന്നിട്ടെന്റെ ചെവിയോട് മുഖമടുപ്പിച്ചശേഷം,
“”…അതേ… വൈകുന്നേരമായാലാ ചേച്ചി ശ്രെദ്ധിയ്ക്ക… രാവിലെയവള് കോളേജിപ്പോണനേരത്ത് ചെന്നാമതി… എത്രനേരംവേണേലും പരിചയമ്പുതുക്കാം..!!”””_ ന്നൊരു ഡയലോഗുമടിച്ച് വാപൊത്തി ഒരുചിരികൂടി ചിരിച്ചു…
“”…എന്നിട്ടെന്തിനാ നിന്റെ തന്തേക്കൊണ്ട് കെട്ടിയ്ക്കാനോ..??”””_ കേട്ടതും എനിയ്ക്കും പൊളിഞ്ഞു…
“”…ദേ… എന്റ പപ്പേപ്പറഞ്ഞാലുണ്ടല്ലോ..!!”””_ അതിഷ്ടമാകാതെ എന്റെനേരേ കൈചൂണ്ടി കണ്ണുരുട്ടിയശേഷം,
“”…ഹൊ.! എന്നാലുമെനിയ്ക്കതല്ല, കുറച്ചുമുന്നേവരെ
മിസ്റ്റർ പെർഫെക്ടായ്രുന്നവരുടെ തനിസ്വഭാവമൊക്കെ
പുറത്തുവരുന്ന വഴികളേ…
എന്തൊക്കെയായ്രുന്നൂ; സിദ്ധു ആനയാണ്… സിദ്ധു ചേനയാണ്… സിദ്ധു മറ്റതാണ്… സിദ്ധു മറിച്ചതാണ്…
കഴിയ്ക്കാനിരുന്നിട്ട് വായിലുവെയ്ക്കാൻ സമ്മയ്ക്കൂലായ്രുന്നു… പെമ്പറന്നോത്തീടെ വായീന്നങ്ങ് തേനൊലിയ്ക്കുവല്ലായ്രുന്നോ… അതുകൊണ്ടുതന്നാ
വിളിച്ചോണ്ടുവന്ന് തനിനിറം കാണിച്ചുകൊടുത്തേ… സമാധാനമായ്ക്കോട്ടേന്നു കരുതി..!!”””_ എന്നെ തുറിച്ചുനോക്കി പറഞ്ഞശേഷം അവളുപിന്നേം കോന്ത്രമ്പല്ലുകാട്ടി ചിരിച്ചു…
എന്നിട്ട്,
“”…അല്ലേലും കൊറേനാളായ്ട്ട് നീയെനിയ്ക്കിട്ട് കിലുത്തുവല്ലായ്രുന്നോ…
അതിന്റെ മറുപണിയായ്ട്ട് കാണണമിതിനെ… നമ്മക്കീ തീറ്റേടിടയ്ക്ക് കുറച്ചുസമയമല്ലേ കിട്ടുന്നുള്ളൂ; അതുകൊണ്ടാ… അല്ലെങ്കിൽ കുറച്ചുങ്കൂടി ശ്രമിയ്ക്കായ്രുന്നു…
തൽക്കാലമെന്റെ ചേട്ടായി ഇതുങ്കൊണ്ടു തൃപ്തിപ്പെടണം… പ്ളീസ്സ്..!!”””_ ന്ന് കൂടി കൂട്ടിച്ചേർത്ത് കൈകൂപ്പി അപേക്ഷിയ്ക്കുന്ന ഭാവത്തിൽ കളിയാക്കുമ്പോൾ തെങ്ങുംതടിയറുക്കുന്ന
ശബ്ദത്തിൽ ഞാനിരുന്നു
പല്ലുകടിച്ചു…