എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

“”…ഞാൻ തള്ളീതൊന്നുവല്ലടാ…
സത്യാപറേണേ… എനിയ്ക്കുപ്രാന്താണെന്ന് നൊണപറഞ്ഞത് വിശ്വസിച്ച് എന്റസുഖംമാറട്ടേന്നു കരുതിയാ ജോക്കുട്ടനെന്നെക്കെട്ടിയെ…
കല്യാണങ്കഴിഞ്ഞിട്ടാ എല്ലാമെന്റഭിനയമാർന്നൂന്നാ
പാവം അറിയണേ… എല്ലാംകേട്ടുകഴിയുമ്പോ എന്നെക്കൊല്ലൂന്ന് കരുതീരുന്നതാ… കാരണം അത്രയ്ക്കുമിഷ്ടോള്ളൊരു കുട്ടീനെ വേണ്ടാന്നുവെച്ചിട്ടാ എന്റസുഖംമാറാനായി എന്നെക്കെട്ടുന്നത്… പക്ഷേ എല്ലാം ഷെമിയ്ക്കുവാ ആ പാവംചെയ്തേ… ഞാനങ്ങനെ ചതിച്ചൂന്നൊരു ചിന്തപോലും വെയ്ക്കാതെ എന്നെ പൊന്നുപോലെയാ കൊണ്ടുനടക്കുന്നെ..!!

…അറിയോ, ഇപ്പഴും ഞങ്ങടെ വീട്ടുകാർക്കാർക്കുമറീല്ല ഇതൊക്കെന്റഭിനയമാർന്നൂന്ന്… പലപ്രാവശ്യം പറയാനൊരുങ്ങീപ്പോഴും അവനാ വേണ്ടാന്നുപറഞ്ഞേ… ഇത്രയൊക്കെ കാണിച്ചിട്ടും അത്രയ്ക്കിഷ്ടാ അവനെന്നെ..!!”””_ അത്രയും പറയുമ്പോഴേയ്ക്കും ചേച്ചിയുടെ കണ്ണുനിറഞ്ഞിരുന്നു…

പക്ഷേ ആരോടാ..?? വിടോ നമ്മള്..??!!

“”…കൊള്ളാം.! നൊണയാണേലും കേൾക്കാൻ നല്ല രസോണ്ട്..!!”””_ ന്ന് ഞാനുടനെയടിച്ചു കൊടുത്തതും ചേച്ചിയുടെ മുഖമൊന്നിരുണ്ടു;

“”…അല്ലടാ… സത്യാപറേണേ…
അല്ലേ നീ ജോക്കുട്ടനോട് ചോദിച്ചുനോക്ക്… അവമ്പറയും..!!”””_ അവരൊന്നു
പറഞ്ഞുനോക്കിയെങ്കിലും
എന്നിട്ടും ഞങ്ങൾക്കു വിശ്വാസംവന്നില്ലെന്നു തോന്നിയിട്ടാകും ചേച്ചി ചേച്ചിയുടെ കഥമുഴുവൻപറഞ്ഞത്…

എല്ലാംകേട്ടുകഴിഞ്ഞപ്പോ സത്യമ്പറഞ്ഞാൽ മീനാക്ഷിയൊക്കെ എന്തെന്നു തോന്നിപ്പോയെനിയ്ക്ക്…

…സ്വയം പ്രാന്താന്നുപറയുക…

Leave a Reply

Your email address will not be published. Required fields are marked *