എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

“”…പിന്നേ അടിച്ചുപൊളി.! ഡെയ്‌ലി തമ്മിത്തല്ലായിരിയ്ക്കും നടക്കാമ്പോണേ… അവസാനം ഞാനോഇവളോ തെക്കോട്ടുനോക്കി കെടക്കുന്നേടത്തായ്രിയ്ക്കും ആ അടിച്ചുപൊളിതീരുക..!!”””_
ഞാനൊന്നു പുച്ഛിച്ചു…

ഉടനെ ചേച്ചിയുടെചോദ്യം:

“”…എന്നാരുപറഞ്ഞു..??”””

“”…ഇതൊക്കെ ഊഹിയ്ക്കാവുന്നതല്ലേയുള്ളൂ..!!”””

“”…എന്തൂഹിക്കാന്ന്..??”””

“”…ഈ പഴേകാര്യമൊക്കെ ഓർക്കുമ്പോ പിന്നേം അടിയാകൂന്ന്..!!”””

“”…അതോർത്താലല്ലേ…
ഓർത്തില്ലെങ്കി പ്രശ്നമില്ലല്ലോ..!!”””

“”…ഓർക്കും.! ഞാനോർക്കും… അത്രയ്ക്കുദ്രോഹവാ
ഇവളെന്നോടു ചെയ്തത്..!!”””

“”…എന്തുദ്രോഹം..?? നീചെയ്തതിന്
ഇവളുതിരിച്ചടിയ്ക്കാൻ നോക്കീതാണോ
നീയീപ്പറഞ്ഞദ്രോഹം..?? അങ്ങനെയാണെങ്കി ആ ദ്രോഹം ശെരിയ്ക്കുംചെയ്തത് നിന്റെവീട്ടുകാരല്ലേ..??
അവരല്ലേ ഇവളുടെവാക്കുങ്കേട്ട് നേരെഇവൾടെ വീട്ടിപ്പോയി കല്യാണമാലോചിച്ചത്..??”””_ അതൂടെകേട്ടതും എനിയ്ക്കു വീണ്ടുംപൊളിയാൻ തുടങ്ങി;

“”…ഓഹോ.! അപ്പൊ രണ്ടുങ്കൂടിപ്ലാൻചെയ്ത്
എന്നേമെന്റെവീട്ടുകാരേം തമ്മിത്തല്ലിക്കാനുള്ള
പ്ലാനായ്രുന്നല്ലേ നടത്തിക്കൊണ്ടിരുന്നത്..??”””_ പല്ലുകടിച്ചുകൊണ്ട് ഞാൻമുരണ്ടതും,

“”…അനാവശ്യമ്പറഞ്ഞാ തല
ഞാനടിച്ചുപൊട്ടിയ്ക്കും… മര്യാദയ്ക്കുപറയുന്നത് കേൾക്കെടാ… ഇവളുടെ വാക്കുങ്കേട്ട് കല്യാണമാലോചിച്ച നിന്റെവീട്ടുകാരും, സ്വന്തംമോളെ വിശ്വസിയ്ക്കാത്ത ഇവൾടെവീട്ടുകാരുമാ നിങ്ങൾക്കുദ്രോഹം ചെയ്തതെന്നാ ഞാമ്പറഞ്ഞുവന്നത്… അല്ലാതെ ഇവളായ്ട്ടു കെട്ടാമ്മുട്ടി പ്ലാൻചെയ്തു വന്നതൊന്നുമായ്രുന്നില്ലല്ലോ..!!

Leave a Reply

Your email address will not be published. Required fields are marked *