എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

“”…ഈഗോയോ..?? ഇവളോടോ..?? ഇവളോടെന്തീഗോ..?? ഞാനിവളെയൊരു
ശത്രുവായ്ട്ടുപോലും കണ്ടിട്ടില്ല… അതിനുള്ള സ്റ്റാൻഡേർഡുപോലുമിവൾക്കില്ല… എന്റൊരുകയ്ക്കില്ലാത്ത
ഇവളോട് ഞാനെന്തിനാ ഈഗോ കാണിയ്ക്കുന്നേ..??”””

“”…എനിയ്ക്കുമങ്ങനെതന്നാ
ചേച്ചീ… ഞാനുമിവനെയൊരു ശത്രുവായ്പ്പോലും കണ്ടിട്ടില്ല..!!”””_ ഞാൻപറഞ്ഞതിന്റെ വാലേൽ മീനാക്ഷിതൂങ്ങീതും ചേച്ചിയിടയ്ക്കുവീണു;

“”…ഇതാ… ഇതാ ഞാമ്പറഞ്ഞെ നിങ്ങടേത് വെറുമീഗോ പ്രശ്നാന്ന്… ഇപ്പത്തന്നെകണ്ടില്ലേ ഒരാളുപറഞ്ഞതുതന്നെ അടുത്തയാളുംപറഞ്ഞെ..!!”””

“”…ആം.! അങ്ങനേങ്കിലങ്ങനെ… എന്നേമെന്റെ വീട്ടുകാരേം പറഞ്ഞുപറ്റിച്ച് എന്നെ മുടിപ്പിയ്ക്കാനായ്ട്ട് എന്നെക്കെട്ടിയ ഇവളോടു തോൽക്കാനെനിയ്ക്കു മനസ്സില്ല… അല്ലേലിവളോടുപറ എന്റെവീട്ടുകാരോടും നാട്ടുകാരോടുമ്പോയി
എല്ലാമിവൾടെ പ്ലാനാർന്നൂന്നു തുറന്നുപറയാൻ… ബാക്കിക്കാര്യം എന്നിട്ടാലോചിയ്ക്കാം..!!”””

“”…എന്നാ നീയാദ്യമെന്റെ
കോളേജിലും വീട്ടിലുമ്പോയിപ്പറ… എന്നിട്ടു ഞാമ്പറയാം… നീയല്ലേ ആദ്യമങ്ങനെ നൊണപറഞ്ഞേ..!!”””

“”…നിന്റെകോളേജില്… ഞാൻ.! പിന്നേ എന്റെ പട്ടിപറയും..!!”””

“”…എന്നാലാ പട്ടിയോടുതന്നെ
നിന്റെ വീട്ടിലുമ്പറയാൻ പറ..!!”””_ അന്നേരമെനിയ്ക്കൊപ്പം മീനാക്ഷിയും നിന്നുകത്തുകയായ്രുന്നു…

“”…നിർത്ത്.! നിർത്ത്.! നിർത്ത്.! പറഞ്ഞുപറഞ്ഞു നിങ്ങളിതെങ്ങോട്ടാ ഈപ്പോണേ..?? വീട്ടിപ്പോയി
സത്യമെല്ലാം വിളിച്ചുപറഞ്ഞാൽ നിങ്ങളുതമ്മിലുള്ള പ്രശ്നമെല്ലാംതീരുവോ..??
എന്നാപ്പറ ഞാമ്പോയിപ്പറയാം രണ്ടുവീട്ടിലും… പക്ഷേ രണ്ടുങ്കൂടിപ്പിന്നെ ഒരു പ്രശ്നോമുണ്ടാക്കാതെ അടിച്ചുപൊളിച്ചു ജീവിച്ചോളുമെന്ന് എനിയ്ക്കു കയ്യേലടിച്ചു സത്യഞ്ചെയ്തുതരണം… എന്താപറ്റ്വോ..??”””_ ചേച്ചി വലതുകൈ മലർത്തിനീട്ടിക്കൊണ്ട് ഞങ്ങളെനോക്കി…

Leave a Reply

Your email address will not be published. Required fields are marked *