“”…പിന്നേ… കോപ്പാണ്…
നിങ്ങളൊരുമാതിരി പക്ഷംപിടിയ്ക്കരുത്…
ചേച്ചിയെന്തിനാ
എല്ലാത്തിനുമിവൾടെ സൈഡുനിൽക്കുന്നേ..??
ഹോസ്റ്റലിക്കേറീതൊന്നുവല്ല, ഇവളാദ്യമെന്നെ ബാസ്റ്റോപ്പിവെച്ചു നാണങ്കെടുത്തീതുതന്നാ
എല്ലാറ്റിനുംകാരണം..!!”””_ കലിയടക്കാനാവാതെ
ഞാൻപല്ലുകടിച്ചതും ചേച്ചിയൊരുനിമിഷം മൗനംപൂണ്ടു…
ഉടനെ അത്രയുംനേരം
നോക്കുകുത്തിയായിനിന്ന
മീനാക്ഷി കേസുപിടിച്ചു;
“”…അതിന്റെ കാരണമെന്താന്നും ഞാനിവനോടുപറഞ്ഞതാ ചേച്ചീ… ഇവനേന്റെ അനിയനായികണ്ടുമാത്രാ അങ്ങനെചെയ്തേ… ആ സ്വാതന്ത്ര്യമുള്ളോണ്ട്മാത്രം… എന്നിട്ടുമതു ശെരിയായില്ലെന്നു തോന്നീപ്പൊ എത്രപ്രാവശ്യം സോറിപറഞ്ഞൂന്നോ..??”””
അതിനു രണ്ടുതെറിപറയാനായി ഞാൻ വാതുറന്നതും ചേച്ചി കയ്യുയർത്തിതടഞ്ഞു…
ശേഷം,
“”…വിട്… വിട്… വിട്…
ആ പ്രശ്നംവിട്…
നമ്മൾ സംസാരിച്ചുവന്നത് ഇതൊന്നുമല്ലല്ലോ… ഇതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ..?? അതൊക്കെ കഴിയുവേംചെയ്തു … കല്യാണോംകഴിഞ്ഞു… ഇത്രേം ദിവസോങ്കഴിഞ്ഞു… ഇപ്പഴെന്താ നിങ്ങടെ പ്രശ്നംന്നാ ഞാൻ ചോദിയ്ക്കുന്നേ..??”””_ ചേച്ചിചോദിച്ചതിന് മീനാക്ഷിയെന്തോ പറയാനായി തുടങ്ങിയെങ്കിലും അവരുസമ്മതിച്ചില്ല…
പകരം പുള്ളിക്കാരിതന്നെ തുടർന്നു;
“”…എന്റെപിള്ളേരേ… നിങ്ങക്കുതമ്മിതമ്മി
ആകൊരേയൊരു പ്രശ്നമേയുള്ളൂ…
ഈഗോ… വെറും ഈഗോ…
ഞാനൊന്നു താഴ്ന്നുകൊടുത്താൽ മറ്റേയാളുടെമുന്നിൽ തോറ്റുപോകുമോന്ന പേടി…
അതല്ലാതെ വേറെന്തുപ്രശ്നമാ
നിങ്ങൾ തമ്മിലുള്ളേ..??
സ്നേഹമില്ലാഞ്ഞിട്ടാണോ..?? ഇഷ്ടമില്ലാഞ്ഞിട്ടാണോ..?? പരസ്പരം മനസ്സിലാവാഞ്ഞിട്ടാണോ..?? ഒന്നുമല്ല… വെറുമീഗോപ്രശ്നമാ നിങ്ങടേത്…
പൊന്നുകുഞ്ഞുങ്ങളേ, നിങ്ങൾടെയീ ഈഗോകാരണം നശിയ്ക്കുന്നത് നിങ്ങടെ ജീവിതമാന്നോർക്കണം..!!”””_ അവര് വാക്കുകൾമുറിച്ചു…