എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

…എന്നെച്ചതിച്ചു കല്യാണങ്കഴിച്ച ഇവൾടൂടെ ജീവിയ്ക്കാനെനിയ്ക്കു പറ്റില്ല… അത്രതന്നെ…
അതിലുംഭേദം പോയിചാവുന്നതാ..!!

…ഇവളേ… ഇവളഹങ്കാരത്തിന്റെ കൂടാ… എന്നെങ്ങനേങ്കിലും കൊല്ലണമെന്നും നാണങ്കെടുത്തണമെന്നുംമാത്രവാ ഇവൾടെ മനസ്സിലിരിപ്പ്… എന്നെ തളത്തിക്കിടത്താൻവരെ
പ്ളാനിട്ടവളാ ഇവള്… അങ്ങനൊരുത്തീടൂടെ ജീവിയ്ക്കുന്നേലുംമെച്ചം കാലന്റെകയ്യിൽ കയറൊണ്ടോയി കൊടുക്കുന്നതാ..!!”””_ ആസമയം മുന്നിലുനിന്നത് ആരതിയേച്ചിയല്ലായ്രുന്നേൽ ഈ സംസാരത്തിന്റൊന്നും ആവശ്യമുണ്ടാകുമായ്രുന്നില്ല…

“”…അപ്പൊ നിന്റെയോ..??”””_ പറഞ്ഞതത്രയുംകേട്ടിട്ടും ഒരു കുലുക്കവുമില്ലാതെയായ്രുന്നൂ ചേച്ചിയുടെചോദ്യം…

അതിന്,

“”…എന്റയോ..??”””_ ന്ന് തിരിച്ചുചോദിച്ചതും,

“”…ആ നിന്റെ മനസ്സിലിരിപ്പെന്താന്ന്..?? ഇവളെ നാണങ്കെടുത്താനല്ലേ
നീയും നോക്കീട്ടുള്ളൂ..?? ഇവളെ കോളേജിക്കൊണ്ടോയി നാണങ്കെടുത്തീല്ലേ..?? നാട്ടിലുംവീട്ടിലും
നാണങ്കെടുത്തീല്ലേ..?? എന്തിന്..?? ഇവിടെവന്നിട്ടുപോലും തീറ്റേടെ കാര്യമ്പറഞ്ഞിവളെ നാണങ്കെടുത്താനല്ലേ നീ നോക്കീത്..??”””_ പെണ്ണുമ്പിള്ളയും
നിന്നുതറച്ചു…

“”…എങ്കിലേ, അതിൽക്കൂടുതൽ
ഇവളെന്നെ അവിടെവെച്ചു നാണങ്കെടുത്തീട്ടുണ്ട്..!!”””

“”…അവിടെവെച്ചു
നീയുമങ്ങനെ ചെയ്തിട്ടില്ലേ..??”””

“”…ചെയ്തെങ്കിത്തന്നെ
അതിനുള്ള കാരണമുണ്ടാക്കീതും ഇവളുതന്നല്ലേ..?? അതെന്താ ചേച്ചി വിഴുങ്ങിക്കളയുന്നേ..??”””

“”…ഇവളോ..?? നീയാദ്യമിവൾടെ ഹോസ്റ്റലിൽക്കേറീതല്ലേ
എല്ലാത്തിന്റേം തുടക്കം..??”””

Leave a Reply

Your email address will not be published. Required fields are marked *