…നിങ്ങൾക്കിതൊന്നും സമ്മതിച്ചുതരാതെ എങ്ങനെവേണേലുമെതിർക്കാം… എന്നാലുമതാണ് സത്യം… പക്ഷേ അതറിയാത്തതായി.. അങ്ങോട്ടുമിങ്ങോട്ടുമുള്ള നിങ്ങടിഷ്ടം മനസ്സിലാക്കാത്തതായി നിങ്ങളുമാത്രേയുള്ളൂ..!!”””_ ചേച്ചിയൊന്നു നിർത്തി…
“”…വേണ്ട ചേച്ചീ… ചേച്ചി ഞങ്ങളെ കൺഫ്യൂസ് ചെയ്യിയ്ക്കാനൊന്നും നോക്കണ്ട… ഞങ്ങളുതമ്മിൽ അങ്ങനൊന്നുമില്ല… ഇനി ഞങ്ങളെക്കൊണ്ടതിന് പറ്റുകേമില്ല..!!”””_ അത്രേംനേരം വായിൽപെറ്റുകിടന്ന പൂച്ചയേംതുപ്പിക്കളഞ്ഞ് ഞാൻപറഞ്ഞു….
“”…കാരണം..??”””_ ചേച്ചിയെന്നെനോക്കി ചുഴിഞ്ഞു….
“”…കാരണോ..??
എന്തുകാരണം..??”””
“”…അതാ ഞാനുഞ്ചോദിയ്ക്കുന്നേ… പരസ്പരമക്സെപ്റ്റു ചെയ്തിങ്ങനെ അടിച്ചുപൊളിച്ചു ജീവിയ്ക്കാൻപറ്റാത്ത വിധത്തിലുള്ള എന്തുപ്രശ്നമാ നിങ്ങളുതമ്മിലുള്ളേന്ന്..??”””_ ചേച്ചിയാവർത്തിച്ചതും എനിയ്ക്കുകലികേറി;
“”…ഞങ്ങളിത്രേന്നേരം
പറഞ്ഞിട്ടും നിങ്ങക്കിതൊന്നും മനസ്സിലായില്ലേ..??”””
“”…ഇല്ലെന്നേ… അതല്ലേ ചോദിച്ചേ..??”””
“”…ദേ ചേച്ചീ… കൂടുതലഭിനയ്ക്കല്ലേ… ഞങ്ങൾക്ക് മനസ്സിലായി നിങ്ങൾക്കെല്ലാം മനസ്സിലായ്ട്ടാ പിന്നേമ്പിന്നേമിതൊക്കെ ചോദിയ്ക്കുന്നേന്ന്… ഞങ്ങളെ കൺഫ്യൂസ് ചെയ്യിപ്പിയ്ക്കാൻ..!!”””_ ഞാൻ പരമാവധി കടിച്ചുപിടിച്ചു…
“”…അങ്ങനേങ്കിലങ്ങനെ… എന്നാലുംപറാ… എന്താ നിങ്ങൾക്കൊരുമിച്ചു
ജീവിയ്ക്കാനിത്ര തടസ്സം..??”””
“”…അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ,
ഇത്രേന്നേരമിതൊക്കെ പറഞ്ഞപ്പോൾ നിങ്ങടെ ചെവിയിലെന്തായ്രുന്നു..??