…അന്നിവൻ ജോക്കുട്ടനൊപ്പം ഷോപ്പിൽപോയപ്പോൾ
വെപ്രാളമ്പിടിച്ചിവടൊക്കെ ഓടിനടന്നതാരാ..?? മിനിറ്റിന് മിനിറ്റിനിവൻ വരുന്നുണ്ടോന്നു പോയ് നോക്കിക്കൊണ്ടിരുന്നതാരാ..?? ഞാനാണോ..?? അന്നവള് സംസാരിച്ചതു കേൾക്കണായ്രുന്നു; എന്തുപറഞ്ഞാലും
അവസാനമവൾടെ സിത്തൂലാ ചെന്നുനിൽക്കണെ… എന്നിട്ടാണവനെ
ആക്സെപ്റ്റ്ചെയ്യാൻ പറ്റൂല്ലാന്നുമ്പറഞ്ഞു തള്ളുന്നത്..!!”””_ അത്രയുംപറഞ്ഞ് ആരതിയേച്ചി ശ്വാസമെടുക്കുമ്പോൾ
അത്രയുംനേരം തലകുമ്പിട്ടിരുന്ന
ഞാൻ മുഖമുയർത്തി
മീനാക്ഷിയെനോക്കി…
കുറച്ചുമുന്നേ ഞാനേതവസ്ഥയിലായ്രുന്നോ ആ സ്ഥാനത്തിപ്പോളവൾ…
“”…ഞാൻ… ഞാനിവന്റെകാര്യം പറഞ്ഞൂന്നുവെച്ച് അതിഷ്ടാവോ..?? അങ്ങനാണേൽ ഒരുദിവസം ഞാനാരുടേല്ലാം കാര്യമ്പറയുന്നു… അവരോടൊക്കെനിയ്ക്ക് ഇഷ്ടാണോ..??”””_ കുറച്ചുനേരം മൗനംപൂണ്ടെങ്കിലും അവളൊന്നുചെറുത്തു…
“”…ആവില്ലായ്രിയ്ക്കാം… എന്നാലൊട്ടും ആക്സെപ്റ്റ്ചെയ്യാൻ കഴിയാത്തൊരാളെക്കൊണ്ട് കാലിൽ തൈലമിടീയ്‌ക്കോ..?? എനിയ്ക്കറിയില്ല… എനിയ്ക്കിഷ്ടമില്ലാത്തൊരാളെന്റെ മേത്തുതൊടാൻ ഞാൻ സമ്മതിയ്ക്കൂല… ഞാനെന്നല്ല, ഒരുപെണ്ണും സമ്മതിയ്ക്കൂല… നീ സമ്മതിയ്‌ക്കോ മീനൂ..?? രണ്ടുങ്കൂടിയന്ന് കട്ടിലേക്കിടന്ന് കാണിച്ചോണ്ടിരുന്നതൊക്കെ ഞാനും കണ്ടതല്ലേ..!!”””_ മീനാക്ഷിയുടെ മുഖത്തേയ്ക്ക് ചേച്ചിയുടെകണ്ണുകൾ കൊരുത്തു…
“”…അത്… അതുഞാൻ… അങ്ങനൊന്നും…”””
“”…വേണ്ട… തപ്പണ്ട.! അതുവിട്… എന്നിട്ടിതുപറ,
അപ്പുറത്തെക്കൊച്ചിനെ ഇവൻ വായിനോക്കിയെന്നുവെച്ച് നെനക്കെന്തായ്രുന്നൂ പ്രശ്നം..?? നീയെന്തായാലും ഇവനെ ഡിവോസ്ചെയ്യാൻ പോകുവല്ലേ..?? പിന്നെയിവൻ ആരെനോക്കിയാലും നെനക്കെന്താ..?? നീയെന്തിനാ
അതിന്റെ പരാതിയുമ്പറഞ്ഞ് എന്റടുത്തുവന്നേ..?? പറ..!!”””_ ചേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ഒന്നുപതറിയ മീനാക്ഷി തിരിഞ്ഞെന്നെനോക്കുമ്പോൾ ഇവടിതെന്താ നടക്കുന്നേന്നൊരു കിളിപോലും എനിയ്ക്കില്ലായ്രുന്നു…