“”…എന്നുവെച്ച് ഞാനീ ജീവിതകാലംമുഴുവൻ ഇവനേംചുമന്നോണ്ട് നടക്കണോന്നാണോ ചേച്ചിപറയുന്നേ..??”””_
മീനാക്ഷി ചാടിയതും,
“”…വേണ്ടടീ… നീയാ മൂലയ്ക്കു ചാരിവെച്ചേക്ക്..!!”””_ ന്നു മറുപടികൊടുക്കാൻ എനിയ്ക്കുകൂടുതൽ ചിന്തിയ്ക്കേണ്ടിയൊന്നും വന്നില്ല…
“”…കണ്ടില്ലേ… കണ്ടില്ലേ… ഇതാണിവന്റെ സ്വഭാവം…
പിന്നെങ്ങനാ ഞാൻ…
ചേച്ചിതന്നെ പറ..!!”””
“”…എന്നാ നീയെന്നെ
സയ്ക്കണ്ടടീ… എന്റെചേച്ചീ… ചേച്ചിയെന്തൊക്കെ
പറഞ്ഞാലും ഇവളെ
ഊപ്പെടുത്തിക്കൊണ്ടുപോവാൻ എനിയ്ക്കുപറ്റത്തില്ല…
സത്യമ്പറയാലോ, ഇവൾടെയീ എണതേമ്പിയ മോന്തായംകാണുമ്പോഴേ എനിയ്ക്കു ഛർദ്ദിയ്ക്കാൻവരും..!!”””_ പറഞ്ഞുനിർത്തീതും,
“”…എന്നിട്ടാണോ നീയന്നിവളെ വലിച്ചുതൂക്കി തോളത്തിട്ടോണ്ട് വന്നേ..?? പറ..!!”””_ അവരുംവിടാതെ കൂടെപ്പിടിച്ചു…
അതിലാദ്യമൊന്നു
പതറിപ്പോയെങ്കിലും,
“”…അത്… അതുപിന്നെ…
വെള്ളമടിച്ചു ബോധമില്ലാത്തോണ്ടല്ലേ..!!”””_ ഞാനൊന്നുവിക്കി…
“”…ബോധമില്ലേൽ നിനക്കെന്താ…?? നിനക്കിഷ്ടല്ലാത്തതല്ലേ… അവിടിട്ടിട്ടു പോന്നാപ്പോരായ്രുന്നോ നെനക്ക്..?? പറ..!!”””
“”…അല്ലാ… അവിടെക്കിടന്നാ വല്ല പട്ടീം കടിച്ചോണ്ടുപോയാലോന്ന് ഓർത്തപ്പോ…”””
“”…ഓർത്തപ്പെന്തുപറ്റി..??
നിനക്കവളെ ആക്സെപ്റ്റ്ചെയ്യാൻ പറ്റുന്നില്ലല്ലോ… പിന്നെ പട്ടി കടിച്ചോണ്ടുപോയാൽ നിനക്കെന്താ..??”””_ അവരൊരു പൊടിയ്ക്കടങ്ങാൻ കൂട്ടാക്കിയില്ല…
ഞാനാണെങ്കിൽ എലിക്കെണിയ്ക്കുള്ളിൽ സുനകുടുങ്ങിയ പോലുള്ളവസ്ഥയിലുമായി…