എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

അതുപിന്നെ മീനാക്ഷിയ്ക്കുമാത്രം
മനസ്സിലായോണ്ട് കൂടുതൽനാറാതെ രക്ഷപ്പെടുകേംചെയ്തു….

എങ്കിലും കലിപ്പുതീർക്കാൻ മുറിയിലെത്തിയതും അവളെയൊന്നു ചാടിയ്ക്കാനും ഞാൻ മറന്നില്ല…

പിറ്റേന്നെഴുന്നേറ്റ ഞാൻ ഫ്രഷായിറങ്ങുമ്പോൾ മീനാക്ഷിയുമുണർന്നിരുന്നു…

അവളെയൊന്നു നോക്കിദഹിപ്പിയ്ക്കാൻ മറക്കാതിരുന്ന ഞാൻ ശേഷം താഴേയ്ക്കിറങ്ങി…

നേരേ കേറിച്ചെന്നത് അടുക്കളയിലേയ്ക്കായ്രുന്നു…

“”…ഹലോ… ഗുമ്മോണിം ചേച്ച്യേ..!!”””_ പിന്നിലൂടെച്ചെന്ന് പുട്ട്അപ്പ് ചെയ്തുവെച്ചിരുന്ന മുടിയിൽ ഹോണടിച്ചതും ചേച്ചി തിരിഞ്ഞൊന്നു നോക്കി…

“”…ആഹാ.! എഴുന്നേറ്റോ..??”””

“”…എന്തേയ്… ഇഷ്ടായില്ലാ..??”””

“”…പിന്നെപ്പിന്നേ…
സയ്ക്കാമ്പറ്റോ..!!”””_ ചേച്ചിയൊന്നു തിരിഞ്ഞപ്പോൾ മുഖത്താകെയൊരു പന്തികേട്;

…ഇതെന്തോ പറ്റീതാ..?? രാവിലേയിടത്തു വാക്കിനാണോ എഴീച്ചേ… എന്നാ നന്നായേള്ളൂ.!

“”…മ്മ്മ്..?? എന്തോപറ്റി മുഖത്താകെയൊരു മ്ലാനത..?? മൊയ്ലാളി കാലേവാരി ഭിത്തീലടിച്ചോ..??”””

“”…അടിച്ചെങ്കി നിനക്കെന്താ..?? അവനങ്ങനെചെയ്താലും അതെന്നോടുള്ള സ്നേഹങ്കൊണ്ടാ… അല്ലാതഭിനയമല്ല..!!”””_ മുഖത്തുനോക്കാതെ മറുപടിവന്നതും എനിയ്ക്കെന്തോ കുത്തിക്കൊള്ളുന്നമാതിരി തോന്നി;

…ഇങ്ങനൊക്കെ പറയാനുംവേണ്ടി എന്താണ്ടായേ..?? അതിനുമ്മേണ്ടി ആരെന്തോ ചെയ്തൂന്നാ..??

“”…ചേച്ചീ… ചേച്ചിയെന്തായീ
പറേണേ..?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല..!!”””_ അതു പറയുമ്പോഴേയ്ക്കും മീനാക്ഷിയുമങ്ങോട്ടേയ്ക്കെത്തി…

Leave a Reply

Your email address will not be published. Required fields are marked *