എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Posted by

…ഇഹ്.! ഇങ്ങനൊക്കെ
റോഡിലിറങ്ങിനടക്കുമ്പൊ സർക്കസുകാര് പിടിച്ചോണ്ടുപോണാന്തോ..??

അപ്പോഴേയ്ക്കും മീനാക്ഷിയുമതിട്ടിറങ്ങി വന്നു…

മോശംപറയരുതല്ലോ; പാവക്കുഞ്ഞിന്റെമാതിരി ഉണ്ടായ്രുന്നു…

പോരാത്തേന് ജംസ്യൂട്ടിനുള്ളിലെ മഞ്ഞബനിയൻ അവൾടെനിറത്തെ എടുത്തു കാണിയ്ക്കുന്നുമുണ്ടായ്രുന്നു…

ഇവളിങ്ങനൊക്കെ ഇറങ്ങിനടന്നിട്ട് ഡോക്ടറാന്നുപറഞ്ഞാ കേക്കുന്നോരുകൊണ്ടോയ് കേസുകൊടുക്കാൻ സാധ്യതയുണ്ട്…

“”…ഇനി നീയവന്റടുത്തേയ്ക്കു ചേർന്നുനിന്നേ… നോക്കട്ടേ..!!”””_ ചേച്ചിയവളെ എന്റടുത്ത് ചേർത്തുനിർത്തി…

“”…എന്റമ്മോ.! എന്താരസം.! രണ്ടുപേർക്കുമെന്നാ ചേർച്ചയാ… കണ്ടിട്ടുകൊതിയാവുന്നു
അത്രയ്ക്കും ക്യൂട്ടായ്ട്ടുണ്ട്ടീ..!!”””_
ചേച്ചി വാതോരാതെ
പുകഴ്ത്തുമ്പോൾ ഞാനുമൊന്നു മീനാക്ഷിയെ പാളിനോക്കി…

ആ നേരം ചേച്ചി ഞങ്ങടെ ഫോട്ടോയുമെടുത്തു…

എന്നിട്ടതെന്നെ കാണിച്ചെങ്കിലും ഞാനതിനു വലിയ വിലകൊടുത്തില്ല…

ഇത്രേം തെറിവിളിച്ചിട്ട് കൊള്ളാല്ലോന്നെങ്ങനെ പറയും..??!!

“”…തിരിച്ചുപോവുമ്പൊ അമ്മയ്ക്കും ചെറീമ്മയ്ക്കൂടി ഓരോന്നു മേടിച്ചോണ്ടുപോണം; അയൽക്കൂട്ടത്തിന്റെ വാർഷികത്തിനിടാൻ..!!”””_ പറഞ്ഞുകൊണ്ടു ഞാൻ
ബാത്ത്റൂമിലേയ്ക്കു കേറുമ്പോൾ പിന്നിൽനിന്നും ചേച്ചിയുംമീനാക്ഷിയും അമർത്തി ചിരിയ്ക്കുന്നുണ്ടായ്രുന്നു…

അന്നുപിന്നെ വേറെ പറയത്തക്ക സംഭവങ്ങളൊന്നുമുണ്ടായില്ല;
വൈകിട്ട് ഫുഡ്കഴിയ്ക്കുമ്പോൾ ചിക്കനില്ലേടീന്ന് ജോക്കുട്ടൻചോദിച്ചതിന്
അധികം കോഴിയകത്തുചെന്നാൽ ഇടയ്ക്കിടെയിരുന്ന് കൂവാന്തോന്നുമെന്നും പറഞ്ഞ് ചേച്ചിയെന്നെയൊന്നു കൊട്ടിയതുമാത്രമായ്രുന്നു ആകെക്കിട്ടിയ പണി…

Leave a Reply

Your email address will not be published. Required fields are marked *