അതൊക്കെ നോക്കിയിരിയ്ക്കുമ്പോഴാണ് പെട്ടെന്നെന്തോ ഓർത്ത മീനാക്ഷി,
“”…മറന്നോയി… വേറൊരു സാനങ്കൂടൊണ്ട്… ഇപ്പക്കാണിച്ചുതരാവേ..!!”””_ ന്നുമ്പറഞ്ഞ് കൂട്ടത്തിൽനിന്നൊരു ബോക്സ് തപ്പിയെടുത്ത്…
“”…കണ്ടോ..??
എന്താസംഭവാന്ന് നോക്ക്..!!”””_ എന്നൊരു ബിൽഡപ്പുകൊടുത്ത്
അവളതുതുറന്നതും എന്റെ കണ്ണൊന്നുകോടി…
അതിലൊരു ലൈറ്റ്ബ്ളൂ ജീൻസായ്രുന്നു…
എന്നാൽ ജീൻസിന്റിടുപ്പിന്റെ ഭാഗത്തുനിന്ന് രണ്ടുവള്ളിയൊക്കെണ്ട്…
കണ്ടപാടെ ഞാനതിങ്ങു
വലിച്ചെടുത്തു;
“”…ഇതെന്താടീ വള്ളിനിക്കറാ… ആഹാ… വള്ളിയൊക്കെ വലിയുന്നണ്ടല്ലാ..!!”””_ വള്ളി രണ്ടുപ്രാവശ്യം വലിച്ചുവിട്ടതും,
“”…ഹലോമിസ്റ്റർ…
ഇതുവള്ളിനിക്കറല്ല… ജംസ്യൂട്ടാ… അന്ന് ജീനയിട്ടിരുന്നത് കണ്ടപ്പോഴേ കരുതീരുന്നതാ, ഒരെണ്ണം മേടിയ്ക്കണംന്ന്..!!”””_ പറഞ്ഞുകൊണ്ടവളത്
പിടിച്ചുവാങ്ങി…
ഉടനെ,
“”…നീയതൊന്നിട്ടേടീ…
വള്ളീപ്പിടിച്ച് വലിച്ചടിച്ചാ ടക്കെന്ന് കേക്കോന്നുനോക്കട്ടേ..!!”””_ ന്നു പറഞ്ഞുനോക്കി…
അതിനവള് ഓ.. വേണ്ടന്നമട്ടിൽ ചുണ്ടുകോട്ടി പുച്ഛിച്ചിട്ട് അതെല്ലാം തിരികെ ബോക്സിലേയ്ക്കുവെച്ചു…
“”…കാശുകൊറവാ…
ഒരുലോഡ് സാനോംമേടിച്ചു…
ഒരുത്തൻ കൂടെയുണ്ടെന്നൊരു
ചിന്ത… മ്ഹൂം.! ഒരു തൂവാലയെങ്കിലും… എവിടെ..!!”””_ വേണോന്നൊരാഗ്രഹോമില്ലേലും ചുമ്മാതെന്തേലുംപറഞ്ഞു ചൊറിയണോലോന്നു
കരുതി ഞാനിരുന്നു കിലുത്തു…
അതിനവളൊന്നു
നോക്കിതുറിപ്പിച്ചതും,
“”…ആഹ്.! അതെങ്ങനാ… അതിനൊക്കെക്കുറച്ച് അന്തസ്സുവേണം… ഞാൻതന്നെ ലിവർറോസ്റ്റുണ്ടാക്കീപ്പോൾ എല്ലാർക്കുമ്മേണ്ടി മാറ്റിവെച്ചതാ… എന്നിട്ടതിന്റൊരു നന്ദിയെങ്കിലും കാണിയ്ക്കായ്രുന്നല്ലോ…
ആം.! പിന്നെ പറഞ്ഞിട്ടുകാര്യോല്ല, അങ്ങനല്ലേ പഠിച്ചുവെച്ചിരിയ്ക്കുന്നേ..!!”””_ ഞാൻകൂട്ടിച്ചേർത്തു…