എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

“”…ചേച്ചി നോൺവെജ്
കഴിയ്ക്കൂലാന്ന് പറഞ്ഞതു സത്യാണോ..??”””

“”…ആം.! അവരാരും കഴിയ്ക്കില്ലായ്രുന്നൂ… പിന്നെ ജോക്കുട്ടന്റൊപ്പം കൂടിയേപ്പിന്നെ അവനാ നിർബന്ധിച്ചുകഴിപ്പിച്ചേ..!!”””

“”…ഓഹോ.! അതെന്താ
അവരാരും കഴിയ്ക്കാത്തേ..?? എന്തേലുംപ്രശ്നമുണ്ടോ..??”””

“”…എന്തുപ്രശ്നം..??”””_
അമ്മയെന്നെ ചുഴിഞ്ഞുനോക്കി..

“”…അല്ലാ… കഴിച്ചാലിനി ചൊറിയാചിരങ്ങാ
വല്ലോംവരോന്ന്..??”””

“”…ചൊറിയുംചിരങ്ങും
വരുന്നതേ നിന്റെമറ്റവൾക്ക്… കുട്ടിപ്പാവാടേമിട്ട് തുള്ളിക്കളിച്ചു നടക്കൂലേ… മീനാച്ചി, അവൾക്ക്..!!”””_ മറുപടികേട്ട് തിരിഞ്ഞുനോക്കീതും തക്കുടൂനേം ഒക്കത്തെടുത്ത് പിന്നിൽനിൽക്കുവാണ് കക്ഷി…

“”…എറച്ചിതിന്നാലവൾക്ക്
ചൊറിയോ ചിരങ്ങോവന്നെങ്കിൽ ഞാൻപടക്കമല്ല, ബോംബിട്ടാഘോഷിച്ചേനെ… പക്ഷേ എന്തുചെയ്യാൻ… ആ നാക്കിലല്ലാതെ മറ്റെങ്ങുമീ ചൊറിയില്ലാന്നേ..!!”””

“”…ദേ ചെക്കാ… വെറുതെയാ കൊച്ചിനെക്കുറിച്ച് അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ… തല്ലുമേടിയ്ക്കും നീ..!!”””_ പറഞ്ഞതും അമ്മയെന്നെനോക്കി കണ്ണുരുട്ടി…

“”…ഓ.! ങ്ങളതുവിട്.! എന്നിട്ടീ സാധനമെന്താ
ഇറച്ചികൂട്ടാത്തേന്ന് പറ… ഇനി പോത്തിനെയോ കോഴിയേയോക്കെ കാണുമ്പോൾ
കുടുംബക്കാരായ്ട്ടാണം സാമ്യന്തോന്നീട്ടാണോന്നറിയാൻ ചോദിച്ചതാ..!!”””

“”…പ്ഫാ..!!”””_ പറഞ്ഞുതീർത്ത് നാക്കുമടക്കി വായിലേയ്ക്കിട്ടില്ല, അതിനുമുന്നേ കേട്ടൂ, ഒരാട്ട്…

ശേഷം,

“”…നിനക്കതിനെയൊക്കെ കാണുമ്പോൾ വീട്ടുകാരെ ഓർമ്മവരുന്നെന്നുവെച്ച് എന്നെയാക്കൂട്ടത്തിൽ കൂട്ടണ്ട… ഞാനിതൊന്നും കഴിയ്ക്കാത്തതേ, ഞങ്ങളസ്സല് നമ്പൂതിരിമാരായോണ്ടാ..!!”””_ പുള്ളിക്കാരിയതിനുള്ള വിശദീകരണവുംതന്നു…

Leave a Reply

Your email address will not be published. Required fields are marked *