എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

ശേഷം അടിതെറ്റിയ ആനയെപ്പോലെ കട്ടിലിലേയ്ക്കു മലർന്നുവീഴുമ്പോൾ ഞാനുമവൾക്കൊപ്പം വീണുപോയിരുന്നു…

…ഈശ്വരാ.! എന്തായിവൾടെ ഉദ്ദേശമെന്നു മനസ്സിലാവുന്നില്ലല്ലോ..?? എത്രേംപെട്ടെന്നൊരു ടാസ്ക്കീക്കേറ്റി പെണ്ണിനെ തിരിച്ചോണ്ടുവന്നില്ലേൽ കുട്ടിനിക്കറുമിടീച്ച് ഇവളെന്നിവടിട്ടോടിയ്ക്കും…

മലർന്നുകിടന്ന് അയവിറക്കുമ്പോൾത്തന്നെ ഒരുകൈവന്നു കഴുത്തിലമരുകയായ്രുന്നു… കൂട്ടത്തിൽ,

“”…നീ… നീയെന്നെ… നീയെന്നെ കോളേജിവെച്ചെന്താടാ പറഞ്ഞേ..?? പറേടാ… അവരുടെ മുന്നിലുവെച്ചെന്താ പറഞ്ഞേന്ന്..??”””_ എന്നൊരു അലർച്ചയായ്രുന്നു…

ശേഷം വേച്ചുവേച്ചവൾ എന്റെ നെഞ്ചത്തേയ്ക്കു കേറി കഴുത്തിലൊറ്റഞെക്ക്…

ഒരുനിമിഷം സിദ്ധാർഥിന്റെ സൈക്കോജീവിതം അവടവസാനിച്ചൂന്ന്തന്നെ കരുതിപ്പോയി…

കണ്ണീന്നുചാടിയത് കണ്ണീരാണോ മൂത്രമാണോന്നുപോലും അറിയാൻവയ്യാതെ മിഴിച്ചുനോക്കി പിടയുമ്പോൾ,

“”…എന്റെ കയ്യീത്തൂങ്ങിനടന്നിട്ട് നീ എന്നെ കെട്ടിയിട്ട് കന്നംതിരിവു കാണിയ്ക്കാറായോടാ നായേ..!!”””_ ന്നൊറ്റ ചീറലുംകേട്ടു…

ഒപ്പം മുഖംതാഴ്ത്തി കവിളിലമർത്തിയൊരു കടികൂടിതന്നതും ഉരുണ്ടുപിടഞ്ഞൊരു നിലവിളിയായ്രുന്നൂ ഞാൻ…

കൂടെ ആവുന്നത്രശക്തിയിൽ മീനാക്ഷിയെ കുടഞ്ഞുതെറിപ്പിച്ച് ചാടിയെഴുന്നേറ്റിരിയ്ക്കുമ്പോഴും മൂക്കിക്കൂടെപോണത് ശ്വാസംതന്നെയാണോന്നെനിയ്ക്ക് വല്യൊറപ്പൊന്നുമില്ലായ്രുന്നു…

“”…എടീ മൂദേവീ… എല്ലാം മനസ്സിവെച്ചോണ്ടു നടന്നിട്ട് നീയെന്റടുത്ത് അഭിനയ്ക്കുവായ്രുന്നല്ലേ..??”””_ ചോദിയ്ക്കുന്നതിനൊപ്പം തിരിഞ്ഞൊറ്റ ചവിട്ടുകൊടുക്കാനോങ്ങീതും കാണുന്നത്, ഒന്നുമറിയാത്തഭാവത്തിൽ ബോധമറ്റുറങ്ങുന്ന മീനാക്ഷിയെ…

Leave a Reply

Your email address will not be published. Required fields are marked *