“”…ദേ… അതിലാണംതൊട്ടാൽ
നിന്റെ കൈഞാൻ വെട്ടും..!!”””_ ഞാനുംവിട്ടില്ല…
അതുംകേട്ടതും തിരിഞ്ഞെന്നെനോക്കിയ ചേച്ചി;
“”…എന്താടാ വിളിച്ചേ..??
നീയെന്നോ..?? എന്താ നീപറഞ്ഞേ..?? കൈ വെട്ടൂന്നോ..?? അത്രയ്ക്കു ധൈര്യോണ്ടേൽ വന്നുവെട്ടടാ..!!”””_ ന്നും ചീറിക്കൊണ്ടെന്റെ നേരേവന്നതും ഞാനോടി അമ്മയോടുചൊതുങ്ങി…
ഉടനെ പുള്ളിക്കാരിയെന്നെ വട്ടംപിടിയ്ക്കുവേംചെയ്തു…
“”…അമ്മയൊന്നങ്ങടു മാറിയേ… ഇന്നു ഞാനീപ്പട്ടിയെ ശെരിയാക്കുന്നുണ്ട്… അവനെന്റെ കൈവെട്ടുമ്പോലും..!!”””_ പരാതിപറയുമ്പോലെ പറഞ്ഞുകൊണ്ട് അമ്മയ്ക്കു പിന്നിലൊളിച്ചുനിന്ന എന്റെ കവിളിനിട്ട്കുത്തീതും,
“”…അതുപിന്നവൻ അത്രകഷ്ടപ്പെട്ടുണ്ടാക്കീട്ട് സ്നേഹത്തോടെതന്നത് വേണ്ടാന്നുപറഞ്ഞിട്ട്
പിന്നെപ്പോയതിൽ കയ്യിട്ടോണ്ടല്ലേ… അപ്പൊപ്പിന്നെ പറഞ്ഞതിലൊരു കുറ്റോമില്ല..!!”””_ അമ്മ നൈസിനെനിയ്ക്കൊപ്പം ചേർന്നു…
“”…ഓഹോ.! ഇപ്പങ്ങനെയായല്ലേ… എന്താസ്നേഹം… ഇനിയെന്തിനെങ്കിലും മോളേന്നുംചക്കരേന്നും വിളിച്ചുവാ… കാണിച്ചുതരാം ഞാൻ..!!”””_ ഒന്നുനിർത്തി, പിന്നെന്നെനോക്കി;
“”…ചിരിയെടാ ചിരി… നീയുംവരും ചേച്ചീകൂച്ചീന്നു വിളിച്ചിട്ട്… അപ്പറിയാം, ആരതീടെ സ്വഭാവമെന്താന്ന്..!!”””_ അത്രയുംപറഞ്ഞിട്ട്,
“”…എനിയ്ക്കൊരധികം വന്നതുണ്ടായ്രുന്നല്ലോ… അതിന്റൊരനക്കോം
കേൾക്കുന്നില്ലാ… ഈശ്വരാ… ഹണീബീ..!!”””_ നെഞ്ചത്തുകൈവെച്ചതും കൂട്ടിച്ചേർത്തുകൊണ്ട് ഹോളിലേയ്ക്കുപാഞ്ഞു…
“”…ഓടിച്ചെല്ല്.! ഭാഗ്യമുണ്ടേൽ ഇന്നുവൈകിട്ടത്തേയ്ക്ക് പുതിയൊരുഡിഷിനുള്ള
വകയൊക്കും; ഹണീബി നിർത്തിപ്പൊള്ളിച്ചത്..!!”””_ വിളിച്ചുപറഞ്ഞശേഷം
അമ്മയ്ക്കൊപ്പം
നുറുക്കാൻകൂടിയ
ഞാൻചോദിച്ചു;