എന്തേലുമ്പറഞ്ഞ് ഉടക്കുണ്ടാക്കിപ്പോയാൽ പിണങ്ങിയിരിയ്ക്കാൻ അവളും സമ്മതിയ്ക്കില്ലായ്രുന്നു…
ഇതേപോലെ പിടിച്ചപിടിയാലേ കൊണ്ടുവന്നു പിണക്കംതീർക്കുന്നതാ കക്ഷിയുടെപതിവും…
പക്ഷേയിപ്പോൾ…
“”…എന്താലോചിച്ചോണ്ട്
നിൽക്കുവാ… താടാ..!!”””_ വീണ്ടുമെന്നെനോക്കി ആരതിയേച്ചി വാപൊളിച്ചപ്പോൾ,
“”…അയ്യട.! കഴിയ്ക്കാനിഷ്ടോല്ലാത്തോര് ഞാൻ കഷ്ടപ്പെട്ടതങ്ങനെ
കേറ്റണ്ട… തരത്തുമില്ല..!!”””_ പറഞ്ഞ ഞാൻ,
“”…ഇതാമ്മേ… അമ്മകഴിച്ചിട്ട് അഭിപ്രായമ്പറഞ്ഞാൽമതി… ജാഡത്തെണ്ടികൾക്കൊന്നും കൊടുക്കണ്ട..!!”””_ ന്നും കൂട്ടിച്ചേർത്ത് ഞാനമ്മയുടെ വായിലേയ്ക്കു വെച്ചുകൊടുത്തതും ഒരു ഭാവമാറ്റവുമില്ലാതെ അവരതുകഴിച്ചു…
ശേഷം അഭിപ്രായമ്പറയുന്നതിനായി കാത്തുനിന്നെങ്കിലും അവരൊന്നുംപറഞ്ഞില്ല…
പകരം, എന്നെചേർത്തുപിടിച്ച് കവിളത്തൊരു മുത്തംതന്നു…
ഒരുനിമിഷമൊന്നു ഞെട്ടിയഞാൻ തിരിഞ്ഞു ചേച്ചിയെനോക്കുമ്പോൾ
കക്ഷിയവിടെ കണ്ണുംമിഴിച്ചുനിൽപ്പുണ്ട്…
“”…അത്രയ്ക്ക്… അത്രയ്ക്കു സൂപ്പറായ്ട്ടുണ്ടോ..??”””_ ക്ഷമനശിച്ചമട്ടിൽ ചേച്ചി അമ്മയെനോക്കീതും, ഒരുരക്ഷേമില്ലന്നമട്ടിൽ അമ്മ കണ്ണുകാണിച്ചു…
അതിനൊന്നാലോചിച്ചശേഷം,
“”…അങ്ങനെയാണെങ്കിൽ ഒരു കഷ്ണംതന്നേ…
ഞാനൂടെയൊന്നു നോക്കട്ടേ..!!”””_ ന്നായി ചേച്ചി…
“”…ഓ.! വേണ്ട.! അമ്മയ്ക്കിഷ്ടായല്ലോ…
അതുമതി… വെറുതെയിതൊന്നും കഴിയ്ക്കാത്തോരുതിന്ന് വാ കേടാക്കണ്ട..!!”””
“”…ഓഹോ.! അങ്ങനെയാണല്ലേ..?? എന്നാലേ ഇതെന്റെവീട്… എന്റടുക്കള… അപ്പൊ ഇവടിരിയ്ക്കുന്ന സാധനങ്ങളൊക്കെ കഴിയ്ക്കാൻ എനിയ്ക്കാരുടേമനുവാദം വേണ്ട..!!”””_ വാശിയ്ക്കു പറഞ്ഞുകൊണ്ട് ഒരുകഷ്ണം ലിവറെടുത്തതും,