എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

“”…ഏയ്‌.! എനിയ്ക്കു വേണ്ടടാ… ഞാനിതൊന്നും കഴിയ്ക്കാറില്ല..!!”””_ പുള്ളിക്കാരി വീണ്ടുമൊഴിഞ്ഞുമാറി…

“”…അതെന്തേ ഞാനുണ്ടാക്കിയോണ്ടാണോ..?? സോറി… അങ്ങനുണ്ടായ്രുന്നെങ്കി ആദ്യമേ പറയായ്രുന്നില്ലേ… ഞാൻചുമ്മാ…”””_ കാര്യം നിസ്സാരമായ്രുന്നെങ്കിലും പറയുമ്പോളെന്റെ ശബ്ദം ചിലമ്പിച്ചിരുന്നു…

“”…സിദ്ധൂ… ഞാൻ…”””_ ഉടനെ ചേച്ചിയെന്തോ പറയാൻതുടങ്ങിയെങ്കിലും ഇടയ്ക്കുകേറിയ അമ്മ;

“”…മോനേ… നീയതു കാര്യാക്കണ്ട… അവളങ്ങനെ നോൺവെജ്ഒന്നും കഴിയ്ക്കില്ല..!!”””_ ന്നുപറഞ്ഞതും,

“”…നോൺവെജ് കഴിയ്ക്കാഞ്ഞിട്ടാണോ അന്ന് ചിക്കൻകഴിച്ചത്..?? ഇതതൊന്നുമല്ല, ഞാനുണ്ടാക്കിയോണ്ട് മനഃപൂർവ്വം കഴിയ്ക്കാത്തതു തന്നാ..!!”””_ അടങ്ങാൻ ഞാൻ കൂട്ടാക്കിയില്ല…

“”…എടാ… ഞാൻ… ഞാൻ… ജോക്കുട്ടൻ നിർബന്ധിച്ചതുകൊണ്ട് മാത്രം ചിക്കൻ കഴിയ്ക്കുന്നെന്നേയുള്ളൂ… അല്ലാതെ ഇതൊന്നും ഞാനങ്ങനെ കഴിയ്ക്കാത്തകൊണ്ടാ വേണ്ടാന്നുപറഞ്ഞേ..!!”””

“”…മ്മ്മ്.! സാരമില്ല..!!”””_
അതിനങ്ങനെ
മറുപടിയുംകൊടുത്ത് റോസ്റ്റ് അടുപ്പിൽനിന്നും താഴേയ്ക്കുമാറ്റി അടുക്കളയിൽനിന്നുമിറങ്ങുമ്പോൾ ചേച്ചിയുമെന്റെ പിന്നാലെകൂടി…

“”…സിദ്ധൂ… നിൽക്ക്…
തെറ്റിയിട്ടാണോ പോണേ..??
എന്നാ വാ… വരാനല്ലേ പറഞ്ഞേ..!!”””_ പറഞ്ഞതിനൊപ്പം എന്നെപിടിച്ചുവലിച്ച് അടുക്കളയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി…

ശേഷം,

“”…താ… നീതന്നെടുത്തു താ… ഞാങ്കഴിയ്ക്കാം..!!”””_ ന്നുംപറഞ്ഞു വായുംപൊളിച്ചു നിന്നപ്പോൾ ഒരുനിമിഷമെന്റെ മുന്നിൽനിൽക്കുന്നത് കീത്തുവേച്ചിയാണോന്നുപോലും ഞാനോർത്തുപോയി…

Leave a Reply

Your email address will not be published. Required fields are marked *