എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

“”…ഡാ ചെക്കാ…
നെനക്കൊരു
ഹോട്ടല്തുടങ്ങിക്കൂടേ..?? ഈ മണംതട്ടിയാൽത്തന്നെ
ആള്നിറയും… അല്ലേ അമ്മേ..??”””_ പറഞ്ഞശേഷം ചേച്ചി അമ്മയെനോക്കീതും,

“”…സിദ്ധു
ഹോട്ടലൊന്നുംതുടങ്ങണ്ട…
സിദ്ധൂന് ഞാനീ അടുക്കളേടെ ഭരണമേൽപ്പിച്ചാലോന്ന് ആലോചിയ്ക്കുവാ..!!”””_ പുള്ളിക്കാരി മറുപടികൊടുത്തു…

അതുകേട്ടൊന്നു ചിരിയ്ക്കുന്നതിനൊപ്പം കുറച്ചുവെള്ളംകൂടിചേർത്ത് മിക്സ്ചെയ്ത് ഞാനുരുളിയടച്ചു…

“”…അയ്യട.! അങ്ങനാരും സുഖിയ്ക്കണ്ട… ഈ അടുക്കളേ, അതെന്റെയാ… ഞാനിതാർക്കും വിട്ടുകൊടുക്കൂല..!!”””_ ചേച്ചി കൊതികുത്തി…

ഉടനെ,

“”…ആർക്കും വിട്ടുകൊടുക്കണ്ട… കയ്യുംകാലുംവിരിച്ച് കവിഴ്ന്നങ്ങു കിടന്നോ..!!”””_ ന്ന് ഞാനും തിരിച്ചടിച്ചു…

അതിനെന്നെനോക്കി മുഖംവീർപ്പിച്ച്;.

“”…പോടാ പട്ടീ..!!”””_ ന്നു ചുണ്ടുകോട്ടുമ്പോഴും അമ്മ ഞങ്ങളെനോക്കി ചിരിയമർത്താൻ കഷ്ടപ്പെടുന്നുണ്ടായ്രുന്നു…

കുറച്ചുനേരം അടുപ്പത്തിരുന്നു വരണ്ടെന്നുതോന്നിയെപ്പോൾ ഞാൻമൂടിതുറന്നു…

സ്പൂൺകൊണ്ടൊന്നുകൂടി ഇളക്കിയശേഷം അതിൽനിന്നൊരു കഷ്ണമെടുത്ത് ചേച്ചിയ്ക്കുനേരേനീട്ടി…

എന്നാലതുവാങ്ങാതെ പിന്നോക്കംമാറീതും ഞാനാകെവല്ലാതായി…

“”…അത് ചേച്ചീ…
ഉപ്പുമെരിവുമൊക്കെ പാകത്തിനാണോന്നറിയാനാ ഞാൻ…””‘

“”…നീ അമ്മയ്ക്കുകൊട്… പുള്ളിക്കാരിയാ
ഇതിലെക്സ്പെർട്ട്… എന്തുകുറവുണ്ടേലും വള്ളിപുള്ളിതെറ്റാതെ ഇപ്പൊപ്പറഞ്ഞുതരും..!!”””

“”…അമ്മയ്ക്കു ഞാൻ കൊടുത്തോളാം…
എന്നുവെച്ച് ചേച്ചികഴിയ്ക്ക് കഴിച്ചുനോക്കിക്കൂടെന്നുണ്ടോ..??”””

Leave a Reply

Your email address will not be published. Required fields are marked *