…ഇന്നവന്റെ നിക്കറിൽ തൊളവീഴുമെന്നു മനസ്സിൽ കൂട്ടിച്ചേർക്കുവേംചെയ്തു…
“”…ഒന്നുചുമ്മാതിരി സിദ്ധൂ…
നീയങ്ങനെ മീനൂനെയിട്ട് കളിയാക്കണ്ട… അതൊരുപാവമാ… വല്യ ഡോക്ടറാണെന്നേയുള്ളൂ, അതിനലുവേം ഉലുവേം തിരിച്ചറിഞ്ഞൂടന്നേ..!!”””_ ചെറുതായി സ്ലൈസ്ചെയ്ത സവോള ഉരുളിയിലേയ്ക്കിട്ട് അതുവഴറ്റുന്നതുംനോക്കി
ചേച്ചിപറഞ്ഞതും,
“”…ഉലുവചിലപ്പോൾ തിരിച്ചറിയില്ലായ്രിയ്ക്കും… എന്നാലലുവ, അതേത് പട്ടീടെവായിലിരുന്നാലും
അവള്തിരിച്ചറിയും… എന്തേയ്..?? ബെറ്റുണ്ടോ..??””” _ ഞാനുംവിട്ടില്ല…
അതിനെന്റെമുഖത്തുനോക്കി ഒന്നുപല്ലുകടിച്ചെങ്കിലും ചേച്ചിയുമറിയാതെ
ചിരിച്ചുപോയി;
“”…ഒ.! ഇങ്ങനൊരു ചെക്കൻ..!!”””
അപ്പോഴേയ്ക്കും ഞാനതിലേയ്ക്കു നുറുക്കികഴുകിവെച്ചിരുന്ന ചങ്കുംകരളുങ്കൂടി ചേർത്തുകൊടുത്തു…
എന്നിട്ടതെല്ലാംകൂടി മിക്സ്ചെയ്യുമ്പോഴേയ്ക്കും ഇറച്ചിനുറുക്കുന്നത്
അമ്മയെയേൽപ്പിച്ച് ചേച്ചിയും എനിയ്ക്കൊപ്പംകൂടി…
ഒന്നുപാകമായിവന്നപ്പോൾ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിട്ട്,
“”…ചേച്ചീ… കുരുമുളക്പൊടി കാണുവോ..??”””_ ഞാൻതിരക്കി…
അതിന്,
“”…ദേ… ആ ഷെൽഫിലിരിപ്പുണ്ട്..!!”””_ ന്ന് അമ്മയാണ് പറഞ്ഞത്…
ഉടനെ അതെടുക്കാനായിപ്പോയ ചേച്ചിയോട്,
“”…ഉണ്ടേൽ കുറച്ചു പെരുംജീരകംകൂടെടുത്തോ..!!”””_ ന്ന് ഞാൻ കൂട്ടിച്ചേർത്തു…
എടുത്തിട്ടുവന്ന പെരുംജീരകം ചേച്ചി ചെറുതായൊന്നു പൊടിച്ചുതന്നതും ഞാനതും ലിവറിലേയ്ക്കുചേർത്തു… ശേഷം പാകത്തിനുപ്പും…