എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

“”…ദേ കേറിപ്പോണ്…
വാലേപ്പിടീടാ..!!”””_ അവനകത്തു കേറുന്നതുകണ്ടതും മീനാക്ഷിയുത്തരവിട്ടു…

അതിന്,

“”…എന്നിട്ടുവേണം അതിന്റേന്നു കടികിട്ടാൻ… അല്ലാ, ഞാനിങ്ങനെ
നടക്കുന്നതുകണ്ടിട്ട്
നെനക്കുനന്നായ്ട്ട്
കഴയ്ക്കുന്നുണ്ടെന്നു
തോന്നുന്നല്ലോ..??”””_ ന്ന് തിരിച്ചുചോദിച്ചതും അവളെന്നെ തുറിച്ചുനോക്കിയ്ട്ട് അകത്തേയ്ക്കു പോകാനായിതുടങ്ങി…

“”…മീനാഷീ..!!”””_ ഉടനെ
ഞാനവളെവിളിച്ചു…

ശേഷം,

“”…എടീ… ഈ ഹണീബീന്നൊക്കെ ഏതേലുംപൂച്ചയ്ക്കു
പേരിടോന്ന് നെനക്കു തോന്നുന്നുണ്ടോ..?? എന്റെ ബലമായസംശയം, ഇതുനിന്നെ കളിയാക്കാമ്മേണ്ടിത്തന്നെ അവരതിനങ്ങനെ വിളിച്ചൂന്നാ..!!”””_ ഒന്നങ്ങട് എരിവുകേറ്റാൻ നോക്കിയെങ്കിലും
അവളുപിടിതരാതെ അകത്തേയ്ക്കുകേറി…

വേറൊന്നും
ചെയ്യാനില്ലാത്തതുകൊണ്ട് അവടൊക്കെ
താങ്ങിത്തൂങ്ങിനിന്നിട്ട് തിരികെയടുക്കളപ്പുറത്തേയ്ക്കു കേറുമ്പോഴാണ് റൂമിൽനിന്നും കുഞ്ഞിന്റെ
കരച്ചിലുകേൾക്കുന്നത്…

ഉടനെ കയ്യിലിരുന്നപാത്രവും കൗണ്ടർടോപ്പിനു മീതേയ്ക്കിട്ട്,

“”…ഈശ്വരാ…
കതകടച്ചിട്ടില്ലേ..!!”””_ ന്നും
കൂവിക്കൊണ്ട്
ചേച്ചിയൊറ്റയോട്ടം…

കാര്യംമനസ്സിലാകാതെ
ഞങ്ങളും പിന്നാലെചെല്ലുമ്പോൾ,
ദേ തക്കുടുകിടന്നബെഡ്ഡിൽ അങ്ങോട്ടുമിങ്ങോട്ടുമോടുന്ന ഹണീബി…

…ഇവനെന്താ ഉലാത്തുവാണോന്ന ഭാവത്തിൽ നോക്കുമ്പോൾ,

“”…ജോക്കുട്ടാ…
എടാ ജോക്കുട്ടാ..!!”””_ ന്ന് ചേച്ചി നീട്ടിയൊരു വിളിയുംവിളിച്ചു…

“”…എന്താടീ..??”””

“”…നിന്നോടു ഞാൻ
പറഞ്ഞിട്ടില്ലേ,
ഇതിവടെയുണ്ടേൽ ഇറങ്ങിപ്പോവുമ്പോൾ റൂമിന്റെ കതകടയ്ക്കണോന്ന്..!!”””_ അവനോടൊന്നുചാടിയ
ചേച്ചി,

Leave a Reply

Your email address will not be published. Required fields are marked *