രണ്ടുപേരുങ്കൂടി നിന്നുവാട്ടുമ്പോൾ, ‘മാപ്പുനൽകൂ മഹാമതേ’ന്ന ഭാവത്തിൽ അറ്റൻഷനായിനിന്ന ആ പൂച്ചയിലായ്രുന്നൂ
എന്റെകണ്ണ്…
കട്ടുതീറ്റയുംകഴിഞ്ഞിട്ട് വീട്ടുകാരെക്കാണുമ്പോൾ യാതൊരുകൂസലുമില്ലാതെ പോടാപുല്ലേന്നമട്ടിൽ
ചുരുണ്ടുകൂടുന്നയിനത്തിൽ
പെട്ടതല്ലേ ഇതും..??
ചോദിയ്ക്കുന്നതിനും പറയുന്നതിനുമെല്ലാം അവന്റെഭാഷയിൽ
എന്തൊക്കെയോ ന്യായീകരണവുംകൊടുത്തുകൊണ്ട് നിൽക്കുന്ന അതിനെക്കണ്ടപ്പോൾ സത്യത്തിലെന്റെ കിളിപാറി…
പക്ഷേ മീനാക്ഷിയതൊന്നും ചിന്തിയ്ക്കാനുള്ള മൂഡിലേയായ്രുന്നില്ല…
പൂച്ചേടെകേസവിടെ നിയ്ക്കട്ടെ ആദ്യമെന്റെ പ്രതികാരമെന്നമട്ടിൽ
എന്നെയൊന്നുനോക്കീട്ട്
അവൾചോദിച്ചു;
“”…ചേച്ചിയിതാരുവന്നെന്നാ പറഞ്ഞേ..??”””
“”…ദേ… ഇവൻ… രണ്ടുദിവസമെവിടെയോ തെണ്ടിത്തിരിഞ്ഞു നടന്നിട്ട് കേറിവന്നേക്കുവാ..!!”””_ ചേച്ചിയുടെമറുപടി…
“”…അല്ലാ… അപ്പൊ
ഹണീബീന്നുപറഞ്ഞത്..??”””_ മീനാക്ഷിയ്ക്കു പിന്നേംസംശയം…
“”…ഹണീബീന്ന് ഇവന്റെപേരാ…
അല്ല, എന്തുപറ്റി..??”””_ സംശയംക്ലിയറാക്കിക്കൊണ്ട് ജോക്കുട്ടൻ ഞങ്ങളെ മാറിമാറിനോക്കി…
“”…ഏയ്.! ഒന്നൂല്ല.! ഹണീബീന്നുകേട്ടപ്പോൾ
ഇവളുകരുതി സാനമായ്രിയ്ക്കൂന്ന്..!!”””_ ഇത്തവണ മറുപടിപറഞ്ഞത് ഞാനായ്രുന്നു…
അതുകേട്ടതും ജോക്കുട്ടനും ചേച്ചിയുങ്കൂടി ഒറ്റച്ചിരിയായ്രുന്നു…
പിന്നവളെയൊന്നു നോക്കി,
“”…ഇതൊന്നുമത്ര
നല്ലതല്ലാട്ടോ മീനൂ..!!”””_ ന്നും പറഞ്ഞുകൊണ്ട് രണ്ടൂടി
അകത്തേയ്ക്കുപോയതും, കണ്ണുവെട്ടിച്ച് ഹണീബിയും അകത്തുകേറി…