എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

“”…ബ്രാൻഡിക്കുപ്പി.! സത്യംപറ ഷാപ്പിപ്പോവാൻ വയ്യാത്തോണ്ട് നീ കുപ്പി ഓർഡർചെയ്ത് വരുത്തിച്ചതല്ലേടീ..??”””_ ഞാനങ്ങട് പല്ലുകടിച്ചതും,

“”…പോടാ…
ഇതാപ്പെണ്ണുമ്പിള്ളയെന്നെ
മനഃപൂർവ്വം കളിയാക്കാനിറങ്ങിയേക്കുവാ… മനുഷ്യന്
സയ്ക്കുന്നേനൊക്കൊരു
പരിധിയില്ലേ… ഇന്നു ശെരിയാക്കിക്കൊടുക്കുന്നുണ്ട് ഞാൻ..!!”””_ അതിനവള് വെല്ലുവിളിപോലെ
പറഞ്ഞുകൊണ്ട്
അടുക്കളയിലേയ്ക്കു തിരിഞ്ഞു…

“”…എടീകോപ്പേ…
ചുമ്മായിരീടീ…
വല്ലവന്റേംവീടാണ്… അടികൊണ്ടാലൊരു രസോങ്കാണത്തില്ല,
പറഞ്ഞേക്കാം ഞാൻ..!!”””_
അവളെ തടയാൻശ്രെമിച്ചെങ്കിലും കാര്യമുണ്ടായില്ല;

“”…നീ പോടാ…
പോട്ടേപോട്ടേന്നു
വെയ്ക്കുമ്പോൾ
തലേക്കേറാൻ
നോക്കിയാലെന്താ
ചെയ്യേണ്ടതെന്ന് മീനാക്ഷിയ്ക്കറിയാം..!!”””_ പറയുന്നതിനൊപ്പം എന്നേം തള്ളിമാറ്റിക്കൊണ്ടവൾ അടുക്കളയിലേയ്ക്കു പാഞ്ഞു…

പിന്നാലെഞാനും…

“”…സത്യമ്പറേടാ… എവടെ വായിനോക്കി
നടക്കുവായ്രുന്നെടാ രണ്ടൂസം..?? തെണ്ടിത്തിരിഞ്ഞിട്ട്
കേറിവരാൻ
ഇതുസത്രമൊന്നുമല്ല..!!”””_ കുപ്പിയുംപ്രതീക്ഷിച്ച് ഓടിപ്പാഞ്ഞുചെല്ലുമ്പോൾ
കാണുന്നത് ചേച്ചിയൊരു പൂച്ചയോടുനിന്ന്
തകർക്കുന്നതാണ്…

“”…എവിടെയവൻ..??”””_ അപ്പോഴേയ്ക്കും
ചോദിച്ചുകൊണ്ട് ജോക്കുട്ടനും അവിടേയ്ക്കെത്തി…

ശേഷം,

“”…ദേ…
കണ്ടപെൺപൂച്ചകളോടെ
ടൂറുപോയ്ട്ട്
കാര്യംകഴിഞ്ഞപ്പോൾ
വന്നേക്കുന്നോ നീ…
ഈവീട്ടിന്റെ
പടിചവിട്ടിപ്പോവരുത്..!!”””_ അവനും കൂട്ടിച്ചേർന്നു…

Leave a Reply

Your email address will not be published. Required fields are marked *