ഉടനെ മീനാക്ഷിയെന്റെ കൈയ്ക്കുകേറിപ്പിടിച്ചു;
“”…എടാ… പ്ളീസ്ഡാ…
കാണിയ്ക്കല്ലേ… എനിയ്ക്ക്… എനിയ്ക്കൊരബദ്ധം പറ്റീതാ… ഇതാണം ചേച്ചിയറിഞ്ഞാലെന്റെ മാനമ്പോവും..!!”””_ അവൾ ദയനീയഭാവത്തിലാണതു
പറഞ്ഞത്…
“”…അഹാ.! അപ്പൊ
സ്കാൻചെയ്തതു
തന്നെയാണല്ലേ..?? അയ്യേ.! എന്തൂളയാടീ നീ..?? കൊച്ചുപെമ്പിള്ളാരുള്ള
വീട്ടിലൊക്കെ നിന്നെങ്ങനാ വിശ്വസിച്ചുകൊണ്ടോവ്ക..?? ഉഹ്.! ആലോചിയ്ക്കാമ്പോലും
പറ്റുന്നില്ല..!!”””_
സാഹചര്യംമുതലെടുത്ത് തച്ചിനുനിന്നടിയ്ക്കുമ്പോൾ നാവനക്കാനാവാതെ തലകുനിച്ചുനിൽക്കാനേ മീനാക്ഷിയ്ക്കായുള്ളൂ…
അപ്പോഴാണടുക്കളയിൽനിന്നും ചേച്ചി;
“”…ജോക്കുട്ടാ…
ഒന്നോടിവന്നേടാ… ഇതാരാ വന്നിരിയ്ക്കുന്നേന്ന് നോക്കിയ്ക്കേ..!!”””_ ന്ന് വിളിച്ചുകൂവുന്നത്…
അതിന്,
“”…ഞാനിവടെ പോകാൻറെഡിയാകുവാ…
നീ ആരാന്നുവെച്ചാ പറ..!!”””_ ന്നുള്ള മറുപടിയായ്രുന്നൂ അവന്റടുക്കേന്നുവന്നത്…
“”…ദേ ഡാ… ഹണീബി വന്നിരിയ്ക്കുന്നു..!!”””_ ചേച്ചിയുടെ വാക്കുകൾ…
…ഹണീബീ..?? ഇനി തേനീച്ചവന്നെന്നാണോ..?? ഏയ്.! അത്രയ്ക്കൊക്കെ അൽപ്പത്തരം കാണിയ്ക്കാൻ അവര് മീനാക്ഷിയല്ലല്ലോ…
പിന്നെ..??
…ഇനി സാനം
വല്ലതുമായ്രിയ്ക്കോ..??
എന്നാ പൊളിച്ച്.!
“”…ഹണീബിയോ..?? അതെന്താ സംഭവം..??”””_ കേട്ടതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…
“”…മിക്കവാറും
സാനമായ്രിയ്ക്കും…
നീയിനി കുപ്പിവല്ലതും ഓഡറ്ചെയ്തിരുന്നോ..??”””
“”…കുപ്പിയോ..?? എന്തുകുപ്പി..??”””