“”…ഓ.! ഒത്തിരിക്കഷ്ടപ്പെടണ്ട… ഞാന്തന്നെ പറയാം..!!”””_ ന്നുംപറഞ്ഞ് അവൾടെനേരേ തിരിഞ്ഞിരുന്ന ഞാൻതുടർന്നു;
“”…നെനക്ക് കപ്പാസിറ്റിമൂത്തിട്ട് അടിച്ചുകോൺതിരിഞ്ഞ്
വാളുംവെച്ചിട്ട് നീ ആ ഷാപ്പിന്റെമൂലയ്ക്കാ
കേറിക്കെടന്നേ… എന്നിട്ടവടിരുന്നൊരമ്മാവന്റെ കള്ള് കട്ടുകുടിയ്ക്കാൻനോക്കീപ്പൊ നാട്ടുകാരുകൂടി കൈവെയ്ക്കാനൊരുങ്ങീതാ… അവടന്നൊരുവിധത്തിലാ ഞാനൂരിക്കൊണ്ടുപോന്നേ..!!”””_ പറഞ്ഞുനിർത്തി അവളെനോക്കുമ്പോൾ കക്ഷി കിളിപറന്നിരിയ്ക്കുവായ്രുന്നു…
ഉടനെ ഞാൻ കൂട്ടിച്ചേർത്തു;
“”…തീർന്നില്ല.! എന്നിട്ടു താങ്ങിക്കൊണ്ടിവടെ
വന്നപ്പോൾ ആ അമ്മേടേംചേച്ചീടേം മുന്നിലുവെച്ച് വീടിന്റെനടയ്ക്കലൊരു വാളും… ഏതൊക്കെയോ ക്ലബ്ബുകാരുവന്ന് ഫോട്ടോയെടുത്തിട്ട്പോയിട്ടുണ്ട്, അവരിപ്പഴും വിചാരിച്ചേക്കുന്നെ നീ അത്തമിട്ടതാന്നാ..!!”””
“”…പോടാപട്ടീ… നൊണപറഞ്ഞാലൊണ്ടല്ലോ… ഞാനങ്ങനൊന്നും ചെയ്തിട്ടില്ല..!!”””
“”…ദേ… ഉള്ളതുപറയുമ്പോളിരുന്ന് തർക്കിച്ചാൽ തലപിടിച്ചുഞാൻ ക്ലോസെറ്റേൽമുക്കും… ഇന്നലതീന്നും വൃത്തികെട്ടസാനംവെച്ചാ നീയീ ബെഡ്ഡുംറൂമുവൊക്കെ ഡെക്കറേറ്റ്ചെയ്തത്..!!”””_ അവളെതിർക്കുന്നതിനൊപ്പം ഞാൻനിന്നു ചിതറീതും, ഞാൻ പറയുന്നേലെന്തൊക്കെയോ സത്യമുണ്ടെന്നവൾക്കു തോന്നിക്കാണണം…
കാരണം പുള്ളിക്കാരീടെ മുഖത്തെവിടെയൊക്കെയോ ഒരുചമ്മലുണ്ടായ്രുന്നൂ അപ്പോൾ…
എന്നിരുന്നാലും അതങ്ങോട്ടു സമ്മതിച്ചുതരാനവൾടെ അഭിമാനമൊരുക്കമായ്രുന്നില്ല…
“”…പിന്നേ… നീ… നീയിങ്ങനെ സൗണ്ട്റെയ്സാക്കീന്നുവെച്ച് നീ പറയുന്നതുമുഴുവൻ ഞാൻ വിശ്വസിയ്ക്കാമ്പോവുവല്ലേ..?? ഒന്നുപോടാ… ഇതൊന്നുവല്ല സത്യോന്നെനിയ്ക്കറിയാ… പിന്നെ ഞാൻ മറന്നോയതാ..!!”””_ ഒരുളുപ്പുമില്ലാതവൾ വീണ്ടുമിരുന്നുവാദിച്ചതും എന്റെകൺട്രോള്പോയി…