…ചേച്ചിയോ..??
ആഹ്.! അതെന്തേലുമാവട്ടേ…
അല്ല, എന്തായിവള് പറഞ്ഞേ..??
…വെള്ളമടിച്ചതിവളല്ലേ, അപ്പൊ വെളിവില്ലാതെവരേണ്ടതും ഇവൾക്കല്ലേ..??
ഞാനാകെ കൺഫ്യൂഷനായതും,
“”…ചേച്ചീടെപ്രായമുള്ള എനിയ്ക്കൊണ്ടോന്ന് ലവ്ലെറ്റർ തന്നതുമ്പോരാഞ്ഞിട്ട് അതിനു വഴക്കുപറഞ്ഞപ്പൊ നെനക്കു വെഷമായോടാ കള്ളാ..??”””_ ചോദ്യത്തിനൊപ്പം മീനാക്ഷി വീണ്ടുമെന്റെ കവിളിലമർത്തിനുള്ളീതും
പിടഞ്ഞുകൊണ്ട് ഞാനവളെ തള്ളിമാറ്റി…
…ലവ്ലെറ്ററോ..?? അതിനു ഞാനിവൾക്കെപ്പഴാ…
ഊംഫി.! കഥയൊത്തിരി പിന്നിലേയ്ക്കു പോയ്‌രിയ്ക്കുന്നു.!
“”…പറേടാ കള്ളാ… നിന്റെ സങ്കടമിതുവരെ മാറീലേ..?? എങ്കി ചേച്ചിയൊരുമ്മ തരട്ടേ..??”””_ അതിനെന്തേലും മറുപടിയ്ക്കുന്നതിമുന്നേ മീനാക്ഷിയുടെ തുടുത്ത അധരങ്ങളെന്റെ കവിളിലേയ്ക്കമർന്നിരുന്നു…
“”…പറ… ഇപ്പെന്റെ കുഞ്ഞിസിത്തൂന്റെ സങ്കടമ്മാറിയോ..?? പറ..!!”””
“”…ങ്ഹൂം..!!”””
പയറ്റാനിറങ്ങിത്തിരിച്ചാൽ ഉളുപ്പില്ലായ്മയുടെ കാര്യത്തിൽ സിത്തുവിനോളം പോന്നവന്മാരില്ലെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ചുകൊണ്ട് ഞാനില്ലാന്നു മൂളി…
“”…കൊതിയൻ.! ചെക്കനീനീം ഉമ്മവേണം ലേ..??”””_ ചോദിച്ചുകൊണ്ടവൾ വീണ്ടും കവിൾത്തടത്തിലൊന്നു മുത്തി…
ശേഷം;
“”…എന്റെ സിത്തൂട്ടനല്ലേലും പാവാ… പിന്നെ ചേച്ചിയെപ്പോലെ കാണേണ്ടെനിയ്ക്ക് ലെറ്ററ് തന്നോണ്ടല്ലേ ചേച്ചിതല്ലീതും വഴക്കുപറഞ്ഞതുമൊക്കെ… സാരല്ലാട്ടോ… വാവ ഉറങ്ങിയ്ക്കോ..!!”””_ ശവത്തിന്റെ കണ്ണുമൂടുമ്പോലെ കണ്ണുമൂടിയിട്ട് അവളെന്റെ നെറ്റിയിലൊരു ചുംബനവുംതന്നു…