“”…ദേ അത്രയ്ക്കങ്ങട്
ഒണ്ടാക്കല്ലേ… ലോകത്താദ്യായ്ട്ട് കുടിച്ചതു ഞാനൊന്നുവല്ലല്ലോ…
എന്തേയ്, നീ കുടിച്ചിട്ടുവന്നിട്ടില്ലേ..??
എന്നിട്ടന്നൊന്നുവില്ലാത്ത
പുതുമയെന്താ ഇപ്പൊ..??”””_ ചോദിച്ചുകൊണ്ടവളങ്ങട് പൊട്ടിത്തെറിയ്ക്കുവായ്രുന്നു…
“”…ഹലോ… ഞാൻ കുടിച്ചിട്ടുണ്ടേലേ അതുപോലെനിയ്ക്കു വെളിവുമുണ്ടായ്രുന്നു…
അല്ലാതെ നിന്നെപ്പോലെ പട്ടിത്തീട്ടമല്ലായ്രുന്നു..!!”””_ ഉടനെ ഞാൻ തിരിച്ചടിച്ചു…
“”…പോടാവടന്ന്… എനിയ്ക്കും വെളിവിനൊരു കുറവൂല്ലായ്രുന്നു… ഞാൻ കുടിച്ചെങ്കിലേ, അതെന്റെ വയറ്റിത്തന്നാ കെടന്നേ..!!”””
“”…ആം.! പക്ഷേ നീ കെടന്നത് കാട്ടിലായ്രുന്ന്..!!”””_
എന്നവൾക്കിട്ടടിച്ചു കൊടുത്തതും കക്ഷിയെന്നൊന്നു തുറിച്ചുനോക്കി;
“”…ദേ… ഇല്ലാത്തതുപറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും..!!”””_ ന്ന് ഭീഷണിപ്പെടുത്തീതും എനിയ്ക്കങ്ങടു പൊളിഞ്ഞു;
“”…ഇല്ലാത്തതോ..?? മീനാഷീ…
നീ ചുമ്മാ വെളച്ചിലെടുക്കരുത്… അടിച്ചോഫായി
ആ സർവ്വേക്കല്ലിമ്മേല്
തപസ്സിരുന്നനിന്നെ ദൈവവിളികിട്ടുന്നേനുമുന്നേ വലിച്ചോണ്ടുവന്നത് ഞാനാ… അതുമീത്തോളത്തിട്ട്…
ആ എന്റടുക്കെ തന്തയില്ലാത്തരം പറഞ്ഞാലുണ്ടല്ലോ..!!”””_ കിടക്കുവായ്രുന്ന ഞാൻ ചാടിയെഴുന്നേറ്റിരുന്നവളോടെ ചീറീതും,
“”…ഞാനിച്ചിരി
കള്ളുകുടിച്ചൂന്നുവെച്ച് ഇമ്മാതിരിനൊണ
പറഞ്ഞുണ്ടാക്കിയാ നിന്റെ കണ്ണുപൊട്ടിപ്പോവും നോക്കിയ്ക്കോ..!!”””_
ഒരുവിധത്തിലും അമ്പിനുംവില്ലിനുമടുക്കാതെ മീനാക്ഷിയിരുന്നു തർക്കിച്ചു…